Trending Now

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

 

പന്തളം നഗരസഭയിലെ വാര്‍ഡ് 8, 9, 11, വാര്‍ഡ് 25 ലെ മലമുകളില്‍ കോളനി ഭാഗം ഉള്‍പ്പെട്ട പ്രദേശം, തിരുവല്ല നഗരസഭയിലെ വാര്‍ഡ് 3 ല്‍ ഉള്‍പ്പെട്ട തോപ്പില്‍മല ഭാഗം, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5, 12, 14, 16, 17 എന്നീ സ്ഥലങ്ങളില്‍ 2020 ആഗസ്റ്റ് 25 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണു പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പ്രഖ്യാപിച്ച് ഉത്തരവായത്.
കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചു

കടമ്പനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5 എന്നിവിടങ്ങളില്‍ 2020 ആഗസറ്റ് 26 മുതല്‍ 7 ദിവസത്തേക്കും പന്തളം നഗരസഭയിലെ വാര്‍ഡ് 10 ല്‍ ഉള്‍പ്പെട്ടിട്ടുള്ള കടയ്ക്കാട് മാര്‍ക്കറ്റ് പ്രദേശത്ത് 2020 ആഗസറ്റ് 29 മുതല്‍ 7 ദിവസത്തേക്കും കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ച് ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.

കണ്ടെയന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം)ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവായത്.
കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി

കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5, 6, 7, കോന്നി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5 എന്നീ പ്രദേശങ്ങളെ 2020 ആഗസ്റ്റ് 26 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.

നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയന്‍മെന്റ് സോണ്‍ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഉത്തരവായത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!