Trending Now

ആംനെസ്റ്റി പദ്ധതി: വാറ്റ് നികുതി, വില്‍പ്പന നികുതി കുടിശ്ശിക അടയ്ക്കുന്നതിനുള്ള സമയം ദീര്‍ഘിപ്പിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : സെപ്റ്റംബര്‍ 30 വരെയുള്ള വാറ്റ് നികുതി, വില്‍പ്പന നികുതി, കേന്ദ്ര വില്‍പ്പന നികുതി, ആഡംബര നികുതി, കാര്‍ഷിക ആദായ നികുതി എന്നിവ അടയ്ക്കാതെ വീഴ്ച വരുത്തിയ വ്യാപാരികള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ (ആംനെസ്റ്റി 2020) നികുതി കുടിശ്ശിക അടയ്ക്കാം.

സെപ്റ്റംബര്‍ 30 വരെയുള്ള വാറ്റ് നികുതി കുടിശ്ശികയും 2005 ഏപ്രില്‍ ഒന്ന് വരെയുള്ള വില്‍പ്പന നികുതി കുടിശ്ശികയും അപേക്ഷ സമര്‍പ്പിച്ച് ഒരു മാസത്തിനകം ഒറ്റത്തവണയായി നാല്‍പ്പത് ശതമാനം അടച്ചാല്‍ മതിയാകും. അല്ലെങ്കില്‍ കുടിശ്ശികയുടെ അമ്പത് ശതമാനം തവണ വ്യവസ്ഥകള്‍ക്ക് വിധേയമായി 2020 ഡിസംബര്‍ 31നകവും അടയ്ക്കാം. പലിശയും പിഴയും പൂര്‍ണ്ണമായും ഒഴിവാക്കും. 2005 ഏപ്രില്‍ ഒന്നിന് ശേഷമുള്ള വില്‍പ്പന നികുതിയുടെ കുടിശ്ശികയില്‍ പിഴ പൂര്‍ണ്ണമായും ഒഴിവാക്കി നികുതിയും പലിശയും അടയ്ക്കേണ്ടതാണ്.

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ (www.keralataxes.gov.in) ഹോം പേജിലുള്ള ആംനെസ്റ്റി 2020 എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്ത് സെപ്റ്റംബര്‍ 30 നകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ ജില്ലയിലെ വിവിധ ഓഫീസുകളില്‍ പരിശോധിച്ച് തുക ഓണ്‍ലൈനായി അടച്ചാല്‍ റവന്യൂ റിക്കവറി നടപടികളില്‍ നിന്നും ഒഴിവാകാവുന്നതാണെന്നുംആലപ്പുഴ ചരക്ക് സേവന നികുതി വകുപ്പ് ജോയിന്റ് കമ്മീഷണര്‍ അറിയിച്ചു. ആലപ്പുഴ/ ചെങ്ങന്നൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസുകള്‍ ആംനെസ്റ്റി സഹായ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. വിശദവിവരത്തിന് ഫോണ്‍: 0477 2252469, 0479 2452839.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!