കോന്നി വാര്‍ത്ത ഡോട്ട് കോം : ശക്തമായ മഴയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യത കണക്കിലെടുത്ത് കോന്നി പഞ്ചായത്തിലെ പൊന്തനാംകുഴി കോളനി നിവാസികളെ ക്യാമ്പിലേക്ക് മാറ്റി . 29 കുടുംബത്തിലെ 82 താമസക്കാരെയാണ് കോന്നി ഗവണ്മെന്റ് സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചത് . കോവിഡ് മാനദണ്ഡം പാലിച്ച് കൊണ്ട് വേണ്ട ക്രമീകരണം പോലീസും പഞ്ചായത്തും റവന്യൂ വകുപ്പും അടിയന്തിരമായി കൈക്കൊണ്ടു . 13 കുട്ടികളും ഉണ്ട് .
കഴിഞ്ഞ മഴക്കാലത്ത് ഇവിടെ ഉരുള്‍ പൊട്ടിയിരുന്നു .നിരവധി വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായി . മലയില്‍ നിന്നും ശക്തമായി വെള്ളത്തിന്‍റെ ഒഴുക്ക് കൂടി . പല ഭാഗത്തും ഉറവ ശക്തിയായി പൊട്ടി . സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്‍റെ കര്‍ശന നിര്‍ദേശം ഉള്ളതിനാല്‍ ജില്ലാ ഭരണാധികാരിയുടെ നിര്‍ദേശം അനുസരിച്ചാണ് ഈ കുടുംബങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത് .
കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടല്‍ ഉണ്ടായപ്പോള്‍ ആദ്യം കോന്നി ഗവണ്മെന്റ് സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു .പിന്നീട് സമീപത്തെ അംഗന്‍ വാടിയിലേക്ക് മാറ്റി . കുത്തുകയറ്റം ഉള്ള സ്ഥലമാണ് കോന്നി ആനക്കൂടിന് സമീപം ഉള്ള പൊന്തനാംകുഴി . മിക്ക വീടുകളും അപകടകരമായ അവസ്ഥയിലാണ് ഉള്ളത് . ഇവര്‍ക്ക് ഉചിതമായ സ്ഥലം കണ്ടെത്തി നല്‍കി വീട് വെച്ചു കൊടുക്കണം എന്നുള്ള ആവശ്യം അന്നേ ഉയര്‍ന്നിരുന്നു . എന്നാല്‍ നടപടി ഉണ്ടായില്ല . കോന്നി കോവിഡ് കണ്ടെയ്മെന്‍റ് സോണ്‍ ആയതിനാല്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കണം എന്നു അധികൃതര്‍ പറഞ്ഞു.
താലൂക്കില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട് .