സിഎഫ്എല്‍റ്റിസികള്‍ക്ക് കട്ടിലുകളും മെത്തയും കൈമാറി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ക്കുള്ള കട്ടില്‍, മെത്ത, തലയിണ എന്നിവ നല്‍കി. വീണാ ജോര്‍ജ് എംഎല്‍എയാണ് ഇവ കൈമാറിയത്. ഗവ.എംപ്ലോയീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പത്തനംതിട്ടയുടെയും, എന്‍ജിഒ യൂണിയന്റെയും നേതൃത്വത്തിലായിരുന്നു കിടക്കകളും, മെത്തകളും കൈമാറിയത്.
ഓമല്ലൂര്‍ പഞ്ചായത്തിലെ മഡോണ ഇന്റര്‍നാഷണല്‍ സ്‌കൂളും, മല്ലപ്പുഴശേരി പഞ്ചായത്തിലെ, പുന്നക്കാട് മലയില്‍ കുടുംബഹാള്‍ എന്നീ സിഎഫ്എല്‍റ്റിസികള്‍ക്കാണ് കൈമാറിയത്. രണ്ട് സിഎഫ്എല്‍റ്റിസികളും ഉടന്‍ തന്നെ പൂര്‍ണ സജ്ജമാകുമെന്ന് എംഎല്‍എ അറിയിച്ചു.
എംഎല്‍എയോടൊപ്പം ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ വിജയന്‍,
മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് ലതാ വിക്രമന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജിജു ജോസഫ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയര്‍മാന്‍ റോസമ്മ മത്തായി, പഞ്ചായത്ത് സെക്രട്ടറിമാരായ വസന്തകുമാര്‍, രാജീവ്, എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് സി.വി. സുരേഷ് കുമാര്‍, വൈസ് പ്രസിഡന്റ് എസ്. ലക്ഷ്മി ദേവി, ഏരിയ സെക്രട്ടറി വി. പ്രദീപ്, ജില്ലാ കമ്മിറ്റി അംഗം വി. ഷാജു, പത്തനംതിട്ട ഗവ. എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് പി.ബി. മധു, ബോര്‍ഡ് അംഗങ്ങളായ ജി. അനീഷ് കുമാര്‍, വി.പി. സനുജ, എം. മോനേഷ്, ആര്‍. വിനയരാജ്, ഹരികൃഷ്ണന്‍, ആദര്‍ശ് എന്നിവര്‍ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു