ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസിന് യു.ജി.സി അംഗീകാരമില്ല

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയുടെ കൊച്ചി ഓഫ് ക്യാമ്പസിന് യു.ജി.സി. അംഗീകാരമില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൊച്ചിയിൽ ക്യാമ്പസ് ആരംഭിക്കാനുള്ള അനുവാദവും അംഗീകാരവും യു.ജി.സി. നൽകിയിട്ടില്ലെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ സെക്രട്ടറി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കൊച്ചി ക്യാമ്പസിലെ കോഴ്സുകൾ നിർത്തി വയ്ക്കാനും നിർദ്ദേശം നൽകിയിരുന്നു.
കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിന്ന് ലഭിക്കുന്ന ബിരുദത്തിന് യു.ജി.സി.അംഗീകാരമില്ലെന്നും വിദ്യാർത്ഥികൾ ശ്രദ്ധ പുലർത്തണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകി. യൂണിവേഴ്സിറ്റിയുടെ തെറ്റായ നീക്കത്തിനെതിരെ നടപടിയെടുക്കണമെന്ന് സർക്കാർ യു.ജി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related posts

Leave a Comment