സ്കൂളുകള്‍ തുറക്കാന്‍ ധൃതി പാടില്ല : കുട്ടികളുടെ പൂര്‍ണ്ണ സുരക്ഷ ആര് ഉറപ്പ് വരുത്തും

konnivartha.com : പിടിവിടാതെ കോവിഡ് കേരളത്തില്‍ പിടി മുറുക്കി നില്‍ക്കുമ്പോള്‍ സ്കൂളുകള്‍ തുറക്കാന്‍ ഉള്ള സര്‍ക്കാര്‍ തീരുമാനം പിന്‍ വലിക്കണം .
ഇത്ര തിരക്കിട്ട് സ്കൂളുകള്‍ തുറക്കാന്‍ ഉള്ള നീക്കം ആരുടെ കിഴിഞ്ഞ ബുദ്ധിയാണ് . ഒരു അദ്ധ്യായന വര്‍ഷം കൂടി സ്കൂളുകള്‍ അടച്ചിട്ടാലും സര്‍ക്കാരിന് പണ നഷ്ടം ഒന്നും ഇല്ല . വാക്സിന്‍ ചലഞ്ചിലൂടെ കോടി കണക്കിനു രൂപ സര്‍ക്കാര്‍ സമാഹരിച്ചു കഴിഞ്ഞു . ഇവിടെ കുഞ്ഞ് കുട്ടികളുടെ ജീവന്‍ വെച്ചുള്ള രാഷ്ട്രീയ കളികള്‍ക്ക് മാതാ പിതാക്കള്‍ പിന്തുണ നല്‍കരുത് എന്നാണ് പറയാന്‍ ഉള്ളത് .

കുട്ടികളുടെ ആരോഗ്യപരമായ കാര്യങ്ങളില്‍ മാതാ പിതാക്കള്‍ക്കു മാത്രം ആണ് ഉത്തരവാദിത്വം . തിടുക്കത്തില്‍ സ്കൂളുകള്‍ തുറക്കാന്‍ ഉള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണം എന്നു അഭ്യര്‍ഥിക്കുന്നു . സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായ പരിശോധനകള്‍ കൂടി നടത്തുമെന്ന് ആരോഗ്യ വകുപ്പ് ,വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാര്‍ പറയുന്നു . കോവിഡ് പരത്തുന്ന കോവിഡ് രോഗാണു ഏത് സമയത്തും വീണ്ടും പിടിമുറുക്കാം . മറ്റ് സംസ്ഥാനത്തെ അപേക്ഷിച്ച് കേരളത്തിലെ ദൈനം ദിനം കോവിഡ് രോഗികളുടെ കണക്കുകള്‍ കുറയുന്നില്ല .

കുട്ടികൾക്ക് പൂർണ്ണ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തും എന്നുള്ള സര്‍ക്കാര്‍ അറിയിപ്പുകള്‍ മുഖവിലയ്ക്ക് എടുക്കേണ്ട കാര്യമില്ല . കൂട്ടുകാരെ സ്കൂളില്‍ കാണുമ്പോള്‍ കുഞ്ഞ് മനസ്സുകള്‍ ആഹ്ലാദിക്കും ആ ആഹ്ലാദം സാമൂഹിക അടുപ്പത്തിലേക്ക് വഴിമാറുകയും പരസ്പര കൈകൊടുക്കലിലേക്ക് വഴി മാറുകയും കോവിഡ് എന്ന മഹാ മാരി പിടിമുറുക്കുകയും ചെയ്യും .

സംസ്ഥാനതലത്തിലും ജില്ലാതലത്തിലും അദ്ധ്യാപകരക്ഷകർതൃ സമിതികളുമായും വിവിധ സംഘടനകളുമായും ചർച്ച നടത്തി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റുന്നവിധമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും എന്നുള്ള സര്‍ക്കാര്‍ നീക്കം വെള്ളത്തില്‍ വരച്ച വര പോലെയാണ് .

കോളേജുകൾ, സ്‌കൂളുകൾ എന്നിവ തുറക്കുന്ന സാഹചര്യത്തിൽ യാത്രാവേളയിൽ കുട്ടികളുടെ സുരക്ഷസംബന്ധിച്ച് ആവശ്യമായ പദ്ധതികൾ തയ്യാറാക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് സര്‍ക്കാര്‍ അറിയിപ്പ് . പോലീസ്സിന് ക്രമസമാധാന പരിപാലനം ആണ് പറഞ്ഞിട്ടുള്ളത് . കുട്ടികളുടെ സുരക്ഷ സംബന്ധിച്ചു മാതാപിതാക്കള്‍ ശ്രദ്ധിക്കണം . ഇക്കാലമത്രയും കുട്ടികളെ സുരക്ഷിതമായി പരിപാലിക്കാന്‍ ഓരോ മാതാവും പിതാവും ഏറെ ശ്രദ്ധിച്ചു . ഇനിയും ആ ശ്രദ്ധ കൂടുതല്‍ വേണം . കുട്ടികളെ സ്കൂളിലേക്ക് അയക്കണോ വേണ്ടയോ എന്നു മാതാപിതാക്കള്‍ ആലോചിക്കണം . ഓണ്‍ലൈന്‍ ക്ലാസുകള്‍ കൂടുതല്‍ ജനകീയമാക്കി പഠനം തുടരുക ആണ് വേണ്ടത് . സ്കൂളില്‍ പോയി പഠിച്ചു എങ്കില്‍ മാത്രമേ വിദ്യാഭ്യാസം ലഭിക്കൂ എന്ന ചിന്ത മാറ്റി എടുക്കുവാന്‍ കോവിഡ് മഹാമാരി കാലത്ത് നാം പഠിച്ചു . വിദ്യാഭ്യാസം ഓണ്‍ലൈന്‍ സമ്പ്രദായത്തില്‍ തുടരുക തന്നെ വേണം .

കുട്ടികളെ വെച്ചുള്ള കളികള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണം . വിദ്യാലയങ്ങൾക്ക് സമീപമുള്ള അശാസ്ത്രീയമായ പാർക്കിങ് ഒഴിവാക്കി ട്രാഫിക് ക്രമീകരണം ഏർപ്പെടുത്തും. വിദ്യാലയങ്ങൾക്ക് മുന്നിൽ അനാവശ്യമായി കൂട്ടംകൂടാൻ ആരേയും അനുവദിക്കരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട് എന്നിങ്ങനെ ഉള്ള സര്‍ക്കാര്‍ ക്രമീകരണം എത്ര മാത്രം പഴഞ്ചന്‍ ആണ് എന്നു ഓര്‍ക്കുക്ക . സര്‍ക്കാര്‍ പുനര്‍ ചിന്തിക്കണം .

error: Content is protected !!