Trending Now

കേന്ദ്രീയ വിദ്യാലയത്തില്‍ ഒഴിവ്

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തി ല്‍ 2020-21 വ ര്‍ഷത്തേക്കുള്ള പതിനൊന്നാം ക്ലാസ് സയന്‍സ് വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഒറ്റ പെണ്‍കുട്ടി ക്വാട്ടായിലേക്കും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് ഏഴ്. രജിസ്‌ട്രേഷന്‍ ഫോറം chenneerkara.kvs.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ മാര്‍ക്ക്‌ലിസ്റ്റിനൊപ്പം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കണം.
ആറ് മുതല്‍ ഒമ്പതാം ക്ലാസ് വരെ ഒറ്റ പെണ്‍കുട്ടി ക്വാട്ടയിലേക്കുള്ള രജിസ്‌ട്രേഷനും ആരംഭിച്ചു. താത്പര്യമുള്ളവര്‍ മുകളില്‍ പറഞ്ഞിരിക്കുന്ന വെബ്‌സൈറ്റില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫോറം ഡൗണ്‍ലോഡ് ചെയ്ത് [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ഈ മാസം ഏഴിനകം അപേക്ഷിക്കണം

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!