Trending Now

” എന്നെ കൊല്ലുവാൻ ഒരു മരുന്ന് തരാമോ ” ഡോക്ടര്‍ തിരിച്ചു നല്‍കിയത് ജീവിതം

അസ്ഥി സംബന്ധമായ രോഗത്താല്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ആയിരകണക്കിന് ആളുകള്‍ക്ക് ദൈവ തുല്യനാണ് ഡോ. ജെറി മാത്യു

 

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ” എന്നെ കൊല്ലുവാൻ ഒരു മരുന്ന് തരാമോ ” എന്ന് 19 വയസ്സുള്ള ഒരു പെൺകുട്ടി അസ്ഥിരോഗ നിര്‍മ്മാര്‍ജന വിഭാഗം ഡോ. ജെറി മാത്യു വിനോട് ചോദിച്ചപ്പോൾ അദ്ദേഹം ആ പെൺകുട്ടിക്ക് തിരിച്ചു നൽകിയത് പുതു ജീവിതത്തിലേക്ക് ഉള്ള പ്രതീക്ഷയുടെ നാളുകൾ.
ഇടുപ്പ്എല്ലിൽ ട്യൂമർ ബാധിച്ച് നടക്കാൻ കഴിയാതെ വേദന കൊണ്ട് പുളയുന്ന കൊല്ലം സ്വദേശിനി കായംകുളം കറ്റാനം സെന്‍റ് തോമസ് മിഷൻ ആശുപത്രിയില്‍ എത്തിയത് ഏറെ പ്രതീക്ഷയോടെ ആണ് . ഈ ആശുപത്രിയിലെ അസ്ഥി രോഗനിര്‍മ്മാജന വിഭാഗം മേധാവി ഡോ ജെറി മാത്യൂവിന് മുന്നില്‍ പെണ്‍കുട്ടി കരഞ്ഞു നിന്നു . അത്രമാത്രം വേദന കടിച്ചമര്‍ത്തിയാണ് പെണ്‍ കുട്ടി ഓരോ ദിനവും തള്ളി നീക്കിയത് . ഇടുപ്പ്എല്ലിലെ ഓപ്പറേഷന്‍ കൊണ്ട് അസുഖം ഭേദമാകുമെന്നുള്ള ഡോക്ടറുടെ സ്നേഹപൂര്‍വ്വം ഉള്ള ഉപദേശം പെണ്‍കുട്ടിയുടെ വേദനയില്‍ ആശ്വാസം പകര്‍ന്നു .

 

 

ഡോ. ജെറി മാത്യുവിന്‍റെ നേതൃത്വത്തിലുള്ള ഡോ .സുരേഷ് , ഡോ . അനില്‍ എന്നീ വിദഗ്ധസംഘം വളരെ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നു .
അസ്ഥി സംബന്ധമായ രോഗത്താല്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ആയിരകണക്കിന് ആളുകള്‍ക്ക് ദൈവ തുല്യനാണ് ഡോ. ജെറി മാത്യു. ഇടുപ്പ്എല്ലിലെ ശസ്ത്രക്രിയയില്‍ വിദക്തനാണ് ഡോ. ജെറി മാത്യു. എല്ലാ ആശംസകളും നേരുന്നു .
———————————-
അഗ്നിദേവന്‍ / കോന്നി വാര്‍ത്ത ഡോട്ട് കോം

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!