Trending Now

ഇരുള്‍ പരന്ന കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു : വിസില്‍ മുഴക്കി സര്‍ക്കാരിന്‍റെ സഹായം തേടുന്നു

ഇരുള്‍ പരന്ന കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു : വിസില്‍ മുഴക്കി സര്‍ക്കാരിന്‍റെ സഹായം തേടുന്നു : ഉണ്ണി കൃഷ്ണനെ അറിയില്ലേ

കോന്നി: ഉണ്ണി കൃഷ്ണന്‍റെ വിസിൽ മുഴക്കം കോന്നിയിൽ ഇപ്പോൾ കേൾക്കാനാകുന്നില്ല. ജില്ലയിൽ കൊറോണ സ്ഥിരീകരിച്ചതോടെ ലോട്ടറി കച്ചവടം നിർത്തി വീട്ടിലിരിക്കുകയാണ് രണ്ടു കണ്ണുകൾക്കും കാഴ്ചയില്ലാത്ത ളാക്കൂർ കൃഷ്ണഭവനത്തിൽ അറുപത്തിനാലുകാരനായ ഉണ്ണികൃഷ്ണൻ നായർ .

ലോട്ടറി കച്ചവടത്തിലൂടെയാണ് ഉണ്ണികൃഷ്ണൻ തന്റെ ഉപജീവന മാർഗ്ഗം കണ്ടെത്തിയിരുന്നത്. ഇപ്പോൾ എല്ലാം നിലച്ചതോടെ ഈ കുടുംബത്തിന്റെ ദൈനംദിന കാര്യങ്ങൾ താളംതെറ്റി തുടങ്ങിയിരിക്കുന്നൂ. ലോട്ടറി ക്ഷേമനിധിയിൽ അംഗമായിരുന്നിട്ടും ഒരു ധനസഹായവും ഇദ്ദേഹത്തിന് ലഭിച്ചിട്ടില്ല. ഭാര്യ വസന്തകുമാരി ശ്വാസംമുട്ടൽ സംബന്ധമായ അസുഖം മൂലം ദീർഘനാളായി ചികിത്സയിലാണ്.ഇപ്പോൾ കോവിഡ് പശ്ചാത്തലത്തിൽ വരുമാന മാർഗ്ഗം നിലച്ചതോടെ മരുന്നുകൾ വാങ്ങാൻ പോലും നിർവ്വാഹമില്ല.
ഇരുപത് വർഷത്തിലധികമായി ഇരുകണ്ണുകൾക്കും കാഴ്ചയില്ലാത്ത ഉണ്ണികൃഷ്ണൻ ലോട്ടറി കച്ചവടം തുടങ്ങിയിട്ട്. അന്നു മുതൽ ഏക വരുമാന മാർഗ്ഗമായിരുന്നു ലോട്ടറി കച്ചവടം’ രാവിലെ വീട്ടിൽ നിന്ന് വൈകെയിൻ (പ്രത്യേക ഊന്നുവടി) ന്റെ സഹായത്തോടെയാണ് ലോട്ടറി കച്ചവടത്തിനിറങ്ങുന്നത്. കാഴ്ചയില്ലാത്തതിനാൽ വിസിൽ മുഴക്കിയാണ് റോഡിൽ കൂടിയുള്ള യാത്ര.ഉണ്ണികൃഷ്ണന്റെ വിസിൽ മുഴക്കം കേൾക്കുമ്പോൾ തന്നെ അപകടങ്ങൾ സംഭവിക്കാതിരിക്കാൻ വഴി മാറി കൊടുക്കും ചിലർ റോഡ് മുറിച്ചുകടക്കാനും സഹായിക്കും.

വർഷങ്ങളായി കണ്ണ് കാണാൻ കഴിയില്ലെങ്കിലും തന്റെ അകകണ്ണു കൊണ്ട് കോന്നിയുടെ ഓരോ മുക്കും മൂലയും ഉണ്ണികൃഷ്ണൻ സുപരിചിതമാണ്. ഇരുപത് വർഷക്കാലമായതിനാൽ തന്നിൽ നിന്നും സ്ഥിരം ലോട്ടറി എടുക്കുന്നവരെ ഉണ്ണികൃഷ്ണൻ ശബ്ദം കേട്ട് തിരിച്ചറിഞ്ഞു പേരു വിളിക്കും. ഒരു ദിവസം ലോട്ടറി വിറ്റു കഴിഞ്ഞാൽ ഇരുന്നൂറിൽ താഴെ രൂപയയാണ് ലാഭമായി ലഭിക്കുന്നത്. ഇതുകൊണ്ടാണ് ദൈനംദിന കാര്യങ്ങൾ നിർവ്വഹിക്കുന്നത്.ഇക്കഴിഞ്ഞ ഫെബ്രുവരി മാസം പതിനേഴാം തീയതിയാണ് അവസാനം ലോട്ടറി കച്ചവടത്തിനു ഉണ്ണികൃഷ്ണൻ വിസിൽ മുഴക്കി കോന്നിയിൽ എത്തിയത്.പിന്നീട് ജനതകർഫ്യുവും, തുടർന്ന് ലോക് ഡൗണും തുടർന്നതോടെ തന്റെ ജീവിതോപാധി പൂർണ്ണമായി വഴിമുട്ടുകയായിരുന്നു.

——–മനോജ് പുളിവേലില്‍ @കോന്നി വാര്‍ത്ത ഡോട്ട്കോം

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!