Trending Now

ഗൾഫ് നാടുകളിൽ നോർക്ക പുതിയ ഹെൽപ്പ് ഡെസ്ക്കുകള്‍ ആരംഭിച്ചു

സൗദി അറേബ്യയിയിലെ ദമാം, റിയാദ് എന്നിവിടങ്ങളിൽ ഞായറാഴ്ച നോർക്ക ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു. യു.എ.ഇയിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌കുകളിൽ ഇന്ന് നിരവധി പുതിയ പ്രവർത്തകർ അണിചേർന്നു.
ഖത്തർ, ഒമാൻ, ബഹ്‌റിൻ, കുവൈറ്റ്, എന്നീ ഗൾഫ് നാടുകളിലെ ഹെൽപ്പ് ഡസ്‌കുകളിലും നിരവധി പുതിയ സന്നദ്ധ പ്രവർത്തകർ അണിചേർന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പ്രവർത്തകർ വിവിധ ഹെൽപ്പ് ഡെസ്‌കുകളിൽ പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അതത് രാജ്യങ്ങളുടെ നിയമത്തിന് വിധേയമായി  ഇന്ത്യൻ എമ്പസിയുടെ സഹായത്തോടെ പ്രവർത്തനം കൂടുതൽ സജീവമാക്കുമെന്നും നോർക്ക സി.ഇ.ഒ.അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!