സ്വര്‍ണ്ണ പണയത്തില്‍ മേല്‍ പണം നല്‍കിയ മണപ്പുറം ഫിനാന്‍സിയേര്‍സ് ഇടപാടുകാരെ നിരന്തരം വിളിച്ച് ശല്യം ചെയ്യുന്നതായി വ്യാപക പരാതി . തങ്ങള്‍ 15 നു ശേഷമേ സ്ഥാപനം തുറക്കൂ എന്നും ഓണ്‍ലൈന്‍ ആയി ഇപ്പോള്‍ പണം അടച്ചു പണയം പുതുക്കി വെക്കാം എന്നുമാണ് പറയുന്നതു . തങ്ങളുടെ സ്വര്‍ണ്ണം കരുതലായി ഇല്ലേ എന്നും പിന്നെ എന്തിന് പേടിക്കണം എന്നും ഇടപാടുകാര്‍ തിരിച്ചു ചോദിക്കുന്നു . കോവിഡ് 19 മായി ബന്ധപ്പെട്ട് എല്ലാ ധനകാര്യ സ്ഥാപന പണപ്പിരിവും മറ്റും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം നിര്‍ത്തി വെച്ചു എങ്കിലും മണപ്പുറത്തിന് ഇതൊന്നും ബാധകമല്ല എന്നാണോ എന്നു ഇടപാടുകാര്‍ ചോദിക്കുന്നു . ബ്രാഞ്ചുകളില്‍ നിന്നുമാണ് പണയ സ്വര്‍ണ്ണ ഇടപാടുകാരെ വിളിക്കുന്നത് .ഒപ്പം എസ് എം എസ്സും ലഭിക്കുന്നു . പണയ സ്വര്‍ണ്ണം കരുതലായി ഇവരുടെ കയ്യില്‍ ഉണ്ടെങ്കിലും കോവിഡ് 19 മായി ബന്ധപ്പെട്ടു ഇത്തരം വിളികള്‍ പോലും പാടില്ലാ എന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത് .മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യത്തില്‍ വ്യെക്തമായ നിലപാടും അഭിപ്രായവും നിര്‍ദേശവും നല്‍കിയിരുന്നു