Trending Now

ജനകീയം  : കേരളത്തിലെ ആരോഗ്യമേഖല : ഭരണ മികവ് ലോകം അംഗീകരിക്കുന്നു

എഡിറ്റോറിയല്‍

———————–

ജനകീയം  : കേരളത്തിലെ ആരോഗ്യമേഖല : ഭരണ മികവ് ലോകം അംഗീകരിക്കുന്നു

ഒരു സെല്‍ഫിയ്ക്കും അപ്പുറം ഹൃദയത്തോട് സൂക്ഷിക്കാന്‍

രോഗീ പരിചരണ കാര്യത്തില്‍ ലോകം  മാതൃകയാക്കേണ്ട സംസ്ഥാനമാണ് കേരളം .കോവിഡ് 19 കാലത്ത് മാത്രമല്ല സാദാ പനി കാലത്ത് പോലും കൈ മെയ് മറന്ന് നമ്മുടെ കൂടെ ഉണ്ട് കേരളത്തിലെ ആതുര ശ്രുശ്രൂഷാ രംഗം . ആശുപത്രികളിലെശുചിത്വ തൊഴിലാളി  മുതല്‍ മുകളില്‍ ഉള്ള ആരോഗ്യ മന്ത്രി വരെയുള്ള ഈ ചങ്ങലയാണ് കേരളത്തിന്‍റെ നന്മ . ഒരു രോഗി എന്നതില്‍ ഉപരിയായി കുടുംബത്തിലെ ഒരു അംഗം എന്ന നിലയിലാണ് പരിചരണം .സ്നേഹ പരിചരണം കിട്ടുമ്പോള്‍ മാനസിക പിരിമുറുക്കം രോഗിയ്ക്കു ഇല്ലാതാകുന്നതോടെ രോഗ വ്യാപ്തി കുറയുന്നു . സൌജന്യ ചികില്‍സ നടപ്പിലാക്കിയ നാട്ടു രാജ്യമായിരുന്നു കേരളം . ആതുര രംഗത്തെ മുഴുവന്‍ ജീവനക്കാര്‍ക്കും പരിരക്ഷ ഉള്ള സംസ്ഥാനമാണ് . കുഞ്ഞുങ്ങളെയും പ്രായമായവരെയും കരുതലോടെ പരിചരണം . ആധുനിക ചികില്‍സാ രീതിയും മികച്ച ആശുപത്രികളും . മനം മടിപ്പിക്കുന്ന പഴയ ” ആശുപത്രി മണം ” ഇല്ല . എല്ലായിടവും വൃത്തിയും വെടിപ്പും . കേരളത്തില്‍ നിന്നും ഒരു രോഗാണു പോലും പൊട്ടി മുളയ്ക്കില്ല . ഗ്രാമീണ മേഖലയിലെ ആശാ പ്രവര്‍ത്തകരില്‍ തുടങ്ങി ആരോഗ്യ വകുപ്പിലെ എല്ലാ ജീവനക്കാരും ഒരേ മനസ്സോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു . കോവിഡ് 19 എന്ന മഹാ രോഗാണുവിനെ നിര്‍മാര്‍ജനം ചെയ്യുവാന്‍ ഉള്ള കരുത്ത് ഈ മേഖലയ്ക്ക് ഉണ്ട് . കേരളത്തില്‍ ആധുനിക വൈറോളജി ലാബ് സ്ഥാപിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉടന്‍ നടപടി സ്വീകരിക്കണം . കോവിഡ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശം നാം പാലിക്കണം .

കോവിഡ് 19 രോഗ വാഹകരെ കണ്ടെത്തുവാന്‍ നാടിന്‍റെ നാനാ ഭാഗങ്ങളില്‍ സ്വന്തം ജീവന്‍ പോലും കണക്കാക്കാതെ എത്തിച്ചേരുന്ന ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരെ എത്രപ്രശംസിച്ചാലും മതിയാകില്ല . അത്ര മാത്രം ആത്മാര്‍ദ്ധത ഇക്കാര്യത്തില്‍ ഉണ്ട് . കൃത്യമായ നിര്‍ദേശം താഴെക്കിടയില്‍ എത്തുന്നു . വകുപ്പ്മന്ത്രി ഓരോ കാര്യവും ശ്രദ്ധയോടെ നിരീക്ഷിച്ചു മാര്‍ഗ നിര്‍ദേശം നല്‍കുന്നു . ഇതിനെ എല്ലാം നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ ഭരണ മികവ് ലോകം അംഗീകരിക്കുന്നു . പോലീസ് വിഭാഗം ഊണും ഉറക്കവും ഇല്ലാതെ കണ്ണു തുറന്നു ഇരിക്കുന്നു .സര്‍ക്കാര്‍ സംവിധാനം എല്ലാം കൃത്യതയോടെ പെരുമാറുന്നു .ഓരോ ജില്ലാ ഭരണാധികാരികളും ജനവുമായി ഏറെ അടുത്തു . ഭക്ഷണം ,വെള്ളം ,വസ്ത്രം എന്നിവ കൂടാതെ സ്നേഹപൂര്‍വ്വമായ കരുതല്‍ നല്‍കുന്നു . എല്ലാവര്‍ക്കും ആശംസകള്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!