” നിറംബനി അഥവാ ഗാഫോർ” ഇതൊരു അത്യപൂർവ മരമാണ്. ഇനി ലോകത്ത് തന്നെ രണ്ടേ രണ്ട് വൃക്ഷങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നാണ് ശാസ്ത്രലോകം പറയുന്നത്.അത്ഭുതം എന്നേ പറയുന്നുള്ളൂ.. അത് രണ്ടും ഭാരതത്തിലാണ് എന്ന് മാത്രവുമല്ല പ്രകൃതി കനിഞ്ഞരുളിയ നമ്മുടെ കൊച്ചു കേരളത്തിലാണ്… പത്തനംതിട്ട ജില്ലയിലെ സീതത്തോട് പഞ്ചായത്തിൽ ഉൾപ്പെടുന്ന പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഗവിയിൽ . മറ്റെല്ലാ സസ്യങ്ങളും സൂര്യപ്രകാശത്തിനു നേരെ തലയുയർത്തി നിൽക്കുമ്പോൾ ഗാഫോർ മരത്തിന്റെ ഇലകൾ സൂര്യന് വിപരീത ദിശയിലാണ് നിൽക്കുന്നത്.. അത് എത്രമാത്രം നെഗറ്റീവ് ആയാണ് പ്രതികരിക്കുന്നത് എന്നതിന്റെ സൂചന കൂടിയാണ്. യേശുദേവനെ തറച്ച കുരിശ് ഉണ്ടാക്കാൻ ഗാഫോർ മരത്തിന്റെ തടിയാണത്രെ ഉപയോഗിച്ചത് എന്നാണ് ഒരു വിഭാഗം മത വിശ്വാസികളുടെ അഭിപ്രായം. ആ സംഭവത്തിന് ശേഷമാണത്രെ കൊടിയ പാപ ഭാരത്താൽ ഗാഫോർ മരത്തിന്റെ ഇലകൾ വെളിച്ചത്തിനു മുന്നിൽ തല കുമ്പിട്ടുനിൽക്കുന്നത്.കൂടാതെ പ്രളയ കാലത്ത് നോഹ പെട്ടക്കം തീര്‍ത്തത് ഈ മരത്തടി കൊണ്ടാണ് എന്നും വിശ്വസിക്കുന്നവര്‍ ഉണ്ട് . എന്തായാലും ബൈബിൾ എന്ന വിശുദ്ധ ഗ്രന്ഥത്തിൽ പരാമർശമുള്ള അപൂർവ്വം സസ്യങ്ങളിൽ ഒന്ന് ഗാഫോർ ആണ്.. ഗവിയിൽ അവശേഷിക്കുന്ന ഈ രണ്ട് വൃക്ഷങ്ങളും ആൺ വൃക്ഷങ്ങൾ ആയതിനാൽ അവയുടെ പ്രജനനം സാധ്യമല്ലെന്നും കരുതപ്പെടുന്നു.. അങ്ങനെ വന്നാൽ ഇവ രണ്ടും കാലക്രമേണ ഭൂമുഖത്ത് നിന്നും ഇല്ലാതാകും . ആയതിനാല്‍ വനം വകുപ്പ് ഈ വൃക്ഷത്തെ സംരക്ഷിക്കണം .കൂടാതെ ഇതില്‍ നിന്നും ശാസ്ത്രീയമായി പുതിയ തൈകള്‍ ഉത്പാദിപ്പിക്കണം . വനം വകുപ്പ് ഈ മരത്തെകുറിച്ചു കൂടുതലായി പഠനം നടത്തണം .