സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നിGERMAN പഠിക്കാം വളരെ എളുപ്പത്തിൽ. GERMAN ക്ലാസ്സ് ഇതാ കോന്നിയിലുംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

ക്രഷറില്‍ ജോലി വേണം …. ക്രഷര്‍ മാഫിയായുടെ ബാനര്‍ തൂക്കി . ജനം ഉണരുക

ക്രഷറില്‍ ജോലി വേണം …. ക്രഷര്‍ മാഫിയായുടെ ബാനര്‍ തൂക്കി . ജനം ഉണരുക .
കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ താമരപ്പള്ളിയില്‍ പുതിയ ക്രഷര്‍ നീക്കത്തിന് എതിരെ ജനകീയ പ്രക്ഷോഭം ഉണ്ടായതോടെ ക്രഷര്‍ മാഫിയാ പുതിയ തന്ത്രവുമായി രംഗത്ത് . ക്രഷര്‍ വരണമെന്നും ഇവിടെ നാട്ടുകാര്‍ക്ക് ജോലി വേണം എന്നുള്ള തരത്തില്‍ ഒന്നിലേറെ ബാനര്‍ കെട്ടി . വാര്‍ഡിലെ ഏത് യൂണിയനാണ് തീരുമാനം എടുത്തതെന്ന് അറിയുവാന്‍ ജനം ആഗ്രഹിക്കുന്നു .അത്തരത്തില്‍ യൂണിയനുകള്‍ നിലപാട് സ്വീകരിച്ചതായി വിവരം ഇല്ല . ഈ ബാനര്‍ ജനം അഴിച്ചു നീക്കണം . താമരപ്പള്ളിയില്‍ പുതിയ ക്രഷര്‍ യൂണിറ്റിനുള്ള നീക്കം തുടക്കത്തിലെ തടയുക . ഇല്ലെങ്കില്‍ നാളെ ഈ നാട് പൊടിപടലം കൊണ്ട് മൂടുകയും മാറാ രോഗങ്ങള്‍കൊണ്ടു കുഞ്ഞുങ്ങള്‍ വലയുകയും നാട് കൊടും ജലക്ഷാമത്തില്‍ ആഴുകയും ചെയ്യും . ഇനിയും ഇതേപോലുള്ള ബാനറുകള്‍ ഉയരും . നാടിന് ഈ ക്രഷര്‍ വേണ്ട . ഒരുപറ്റം രാഷ്ട്രീയക്കാരും , സര്‍ക്കാര്‍ ജീവനക്കാരും ക്രഷര്‍ മാഫിയായ്ക്ക് കൂട്ട് നില്‍ക്കുന്നു . ശക്തമായ ജനകീയ സമരം ഉണ്ടാകേണ്ടിയിരിക്കുന്നു . ക്രഷര്‍ മാഫിയായ്ക്ക് കൂട്ടുനില്‍ക്കുന്ന എറാന്‍ മൂളികളെ ഒറ്റപ്പെടുത്തണം . കുളത്തുമണ്‍ , താമരപ്പള്ളി നിവാസികള്‍ അണിനിരക്കുക്ക. കൊല്ലം ജില്ലകാരനായ ക്രഷര്‍ മുതലാളിയെ ഈ നാട്ടില്‍ പുതിയ ക്രഷര്‍ തുടങ്ങുന്നതില്‍ നിന്നും വിലക്കുക . ഈ നാട്ടിലെ ജനം സ്വസ്ഥമായി ജീവിച്ചോട്ടെ

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു