മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ശേഷം എല്ലാ മാസവും ഭക്തര്‍ക്ക് ശബരിമല ദര്‍ശനം നടത്താം. മാസ പൂജകള്‍ക്കായി നടതുറക്കുന്ന തീയതികള്‍. കുഭമാസ പൂജകള്‍ക്കായി ഫെബ്രുവരി 13 മുതല്‍ 18 വരെയും മീനം മാസ പൂജകള്‍ക്കായി മാര്‍ച്ച് 13 മുതല്‍ 18 വരെയും ഉത്സവത്തിനായി മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ ഏഴ് വരെയും തുറക്കും. ഇതില്‍ കൊടിയേറ്റ് മാര്‍ച്ച് 29 നും പൈങ്കുനി ഉത്രവും ആറാട്ടും ഏപ്രില്‍ ഏഴിനും ആണ്. തുടര്‍ന്ന് മേടവിഷു ഉത്സവത്തിനായി ഏപ്രില്‍ 10 മുതല്‍ 18 വരെ നടതുറക്കും. ഏപ്രില്‍ 14 നാണ് മേടവിഷു. ഇടവമാസ പൂജകള്‍ക്കായി മെയ് 14 മുതല്‍ 19 വരെയും പ്രതിഷ്ഠാ ദിന ചടങ്ങുകള്‍ക്കായി മെയ് 31 മുതല്‍ ജൂണ്‍ ഒന്ന് വരെയും നടതുറക്കും. മിഥുനമാസ പൂജകള്‍ക്കായി നട തുറക്കുന്നത് ജൂണ്‍ 14 മുതല്‍ 19 വരെയാണ്. കര്‍ക്കിടക മാസ പൂജ ജൂലൈ 15 മുതല്‍ 20 വരെയും ചിങ്ങമാസ പൂജകള്‍ ആഗസ്റ്റ് 16 മുതല്‍ 21 വരെയുമാണ്. ഓണം ആഘോഷം ആഗസ്റ്റ് 29 മുതല്‍ സെപ്തംബര്‍ രണ്ട് വരെയാണ്. കന്നിമാസ പൂജകള്‍ സെപ്തംബര്‍ 16 മുതല്‍ 21 വരെയും തുലാം മാസ പൂജകള്‍ ഒക്ടോബര്‍ 16 മുതല്‍ 21 വരെയുമാണ്. ശ്രീചിത്ര ആട്ടതിരുനാള്‍ ആഘോഷങ്ങള്‍ക്കായി നവംബര്‍ 12, 13 തീയതികളില്‍ നടതുറക്കും. തുടര്‍ന്ന് മണ്ഡല പൂജാമഹോത്സവം 2020 നവംബര്‍ 15 ആരംഭിച്ച് ഡിസംബര്‍ 26 ന് അവസാനിക്കും. അടുത്ത മകരവിളക്ക് 2021 ജനുവരി 14 നാണ്.
Related posts
-
അപൂർവമായ ‘ഫീറ്റസ് ഇന്‍ ഫീറ്റു’ ശസ്ത്രക്രിയ വിജയകരമായി നടത്തി അമൃത ആശുപത്രി
Spread the love konnivartha.com/ കൊച്ചി : വളരെ അപൂർവമായി കണ്ടുവരുന്ന ‘ഫീറ്റസ് ഇൻ ഫീറ്റു’ (Fetus-in-Fetu) രോഗാവസ്ഥ കണ്ടെത്തിയ... -
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് :പത്തനംതിട്ട ജില്ലാ അറിയിപ്പുകള് ( 05/12/2025 )
Spread the loveതദ്ദേശ പൊതുതിരഞ്ഞെടുപ്പ് പത്തനംതിട്ട ജില്ലയില്‍ 1225 പോളിംഗ് സ്റ്റേഷനുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് ജില്ലയില്‍ ആകെ 1225... -
പത്തനംതിട്ട ജില്ല: ഇലക്ഷന് ഗൈഡ് പ്രകാശനം ചെയ്തു
Spread the love തദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ഇലക്ഷന് ഗൈഡ് ജില്ല കലക്ടര്‍...
