Trending Now

കോന്നി – അമേരിക്കാ (us ) ജീവകാരുണ്യ ട്രസ്റ്റ് രൂപീകരിക്കുന്നു

ജീവകാരുണ്യ രംഗത്ത് “കോന്നി വാര്‍ത്തയുടെ “ആഭിമുഖ്യത്തില്‍ കോന്നി – അമേരിക്കാ (us ) ജീവകാരുണ്യ ട്രസ്റ്റ് രൂപീകരിക്കുന്നു. ആദ്യ മീറ്റിങ് ഈ മാസം 25 നു അമേരിക്കയില്‍ ഡാലസ്സില്‍ ചേരും . തുടര്‍ന്നു വിവിധ രാജ്യങ്ങളില്‍ കോര്‍ കമ്മറ്റികള്‍ വിളിച്ച് ചേര്‍ക്കും .ഇന്‍റര്‍നെറ്റ് ന്യൂസ് പോര്‍ട്ടലായ “കോന്നി വാര്‍ത്തയുടെ “ജീവകാരുണ്യ പ്രവര്‍ത്തികള്‍ക്ക് എല്ലാ സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പ്രോല്‍സാഹനം ഉണ്ടാകണം . പ്രവാസികളുടെ വിഷയങ്ങള്‍ ബന്ധപ്പെട്ട അധികാരികളില്‍ എത്തിച്ച് വരുന്ന ” കോന്നി വാര്‍ത്തയ്ക്ക്” നല്‍കുന്ന സ്നേഹത്തിന് നന്ദി . പ്രാദേശിക വാര്‍ത്താ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായി തുടങ്ങി ലോക രാജ്യങ്ങളിലെ മലയാളി സുഹൃത്തുക്കളുടെ പിന്തുണയോടെ ജീവകാരുണ്യ രംഗത്തേക്ക് ” കോന്നി വാര്‍ത്ത ” എത്തുന്നു .
ഇന്‍റര്‍നെറ്റില്‍ ആദ്യ പ്രാദേശിക ഓണ്‍ലൈന്‍ ലൈവ് എഫ് എം കോന്നിയില്‍ തുടങ്ങി. “കോന്നി വാര്‍ത്തയുടെ “വെബില്‍ റേഡിയോ പ്രോഗ്രാം ലഭ്യമാണ് . നിരവധി സുഹൃത്തുക്കള്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ജീവകാരുണ്യ ട്രസ്റ്റ് രൂപീകരിക്കുന്നത് . ഇതിന് കീഴില്‍ ജനനന്മ ലക്ഷ്യമാക്കി ആധുനിക രീതിയില്‍ ഐ റ്റി കമ്പനി ,തൊഴില്‍ ശാലകള്‍ , ഇന്‍റര്‍നെറ്റ് ഹൌസ് പോട്ട് , സൌജന്യ ടൂര്‍ യാത്രകള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ ഭാവിയില്‍ ഉണ്ടാകും . ആശയങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയക്കാം : email: [email protected],[email protected],[email protected] ,8281888276(WhatsApp)

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!