ഗ്രീൻ നഗർ റസിഡൻസ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ ശുചിത്വ ഗ്രാമം, സുന്ദര ഗ്രാമം പദ്ധതി

 

കോന്നി: ഗ്രീൻ നഗർ റസിഡൻസ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ കോന്നി ഗ്രാമ പഞ്ചായത്തിലെ 15, 16, 17 വാർഡുകളുടെ പരിധിയിൽ നടപ്പാക്കുന്ന പ്ലാസ്റ്റിക്ക് രഹിത ഉറവിട മാലിന്യ സംസ്ക്കരണ പദ്ധതിക്ക് തുുടമാായി. ബി ആന്റ ബി ഓഡിറ്റോറിയത്തിൽ നടന്ന  ചടങ്ങിൽ ആന്റോ ആന്റണി എംപി ശുചിത്വ പദ്ധതി ഉദ്ഘാടനം ചെയ്തു.

രാധാകൃഷ്ണൻ നായർ

അധ്യക്ഷത വഹിച്ച  ചടങ്ങിൽ ഒരു വീട്ടിൽ ഒരു തുണി സഞ്ചി പദ്ധതിയുടെ  ഉദ്ഘാടനം ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി കെ നിർവ്വഹിച്ചു. ചടങ്ങിൽസെന്റ് തോമസ്

കോളജ് ഡയറക്ടർ ഫാ മഞ്ജു ഡേവിഡ് ക്രിസ്തുമസ് – പുതുവർഷ സന്ദേശം നൽകി. കോന്നി എച്ച് ഡി എഫ് സി ബാങ്ക് നൽകിയ ഫല വ്യക്ഷതൈകൾ മാനേജർമുകേഷ് മുരളിധരൻ

കൈമാറി ജോർജ് വർഗ്ഗീസ് , ഇ.ജെ വർഗ്ഗീസ്, രാജീസ് കൊട്ടാരം, ബിജു റ്റി. അലക്സ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു..ശുചിത്വഗ്രാം പദ്ധതിയുടെ മുന്നോടിയായി ശുചിത്യമിഷനുമായി സഹകരിച്ച് സെമിനാറും, പഠന ക്ലാസും സംഘടിപ്പിച്ചിരുന്നു. ഇക്കോ ടൂറിസം മേഖലയെ സമ്പൂർണ ഹരിത ഗ്രാമം ആക്കുകയാണ് പദ്ധതിയിലൂടെ ലഷ്യമിടുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു