Trending Now

കെപ്‌കോ വഴി കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റഴിച്ചത് 705 മെട്രിക് ടൺ ചിക്കൻ

കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ വഴി കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റഴിച്ചത് 705 മെട്രിക് ടൺ ചിക്കൻ. 2017-18 സാമ്പത്തിക വർഷം ഇത് 475 മെട്രിക് ടൺ ആയിരുന്നു. 31.14 കോടി രൂപയാണ് 2018-19 സാമ്പത്തിക വർഷത്തെ വിറ്റുവരവിലൂടെ ലഭിച്ചത്.

കോഴിവളർത്തൽ, മുട്ടയുൽപ്പാദനം, ഇറച്ചി ഉല്പാദനം എന്നീ മേഖലകളുടെ പുരോഗതിക്കാവശ്യമായ അടിസ്ഥാന സൗകര്യവികസനമാണ് ഈ നേട്ടങ്ങൾക്ക് കെപ്‌കോയെ സഹായിച്ചത്. ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളുടെ ഉല്പാദനം വർധിപ്പിക്കാൻ കുടപ്പനക്കുന്നിൽ ആവശ്യമായ അടിസ്ഥാനസൗകര്യം വികസിപ്പിച്ചു. ഇതിലൂടെ കുടപ്പനക്കുന്നിൽ ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളുടെ ഉല്പാദനം 60,000 ൽ നിന്ന് ഒന്നര ലക്ഷമായി ഉയർത്താനായി. കുടുംബശ്രീയുമായി സഹകരിച്ച് പ്രതിമാസം 50,000 കോഴികളെ വളർത്തിയെടുത്ത് സംസ്‌കരിച്ച് ഗുണമേൻമയുള്ള ചിക്കൻ വിപണിയിലിറക്കി. ഇത് കെപ്‌കോ ചിക്കന്റെ സ്വീകാര്യതയും വില്പനയും വർധിപ്പിച്ചു. കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഏജൻസികൾ തുടങ്ങുകയും തിരുവനന്തപുരത്ത് കൂടുതൽ ഏജൻസികൾ അനുവദിക്കുകയും ചെയ്തു. ഇന്ന് 80 ഏജൻസികളിലേക്ക് വിപണനം വ്യാപിപ്പിക്കുന്നതിനായിട്ടുണ്ട്. ആഭ്യന്തര ചിക്കൻ വിപണിയുടെ വില ഒരു പരിധി വരെ നിയന്ത്രിക്കാനും കെപ്‌കോയുടെ പ്രവർത്തനങ്ങൾക്കായി. കെപ്‌കോ ചിക്കനിൽ ആന്റി ബയോട്ടിക്കുകൾ ഇല്ലെന്ന് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.
കൂടുതൽ സംസ്‌കരണശാലകളും, ഹാച്ചറികളും, വിപണന ശ്യംഖലയും ഒപ്പം ശീതികരണ സംവിധാനങ്ങളും തയ്യാറാക്കുന്നതിനുള്ള അടിയന്തിര പ്രവർത്തനങ്ങൾ നിലവിൽ നടക്കുന്നുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!