Trending Now

വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ പോലീസിന്‍റെ സ്മാര്‍ട്ട് പ്രോജക്ട്

മോഷണം തത്സമയം അറിയാൻ പോലീസിൽ സംവിധാനം: സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റം; വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ പോലീസിന്‍റെ സ്മാര്‍ട്ട് പ്രോജക്ട്

പത്തനംതിട്ട : ബാങ്ക്, ജ്വല്ലറി മറ്റ് സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂര്‍ സുരക്ഷ ഉറപ്പ് വരുത്താന്‍ പൊലീസിന്റെ സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റം പ്രവര്‍ത്തനമാരംഭിച്ചു . സ്ഥാപനങ്ങളില്‍ ഘടിപ്പിക്കുന്ന സിസിടിവി ക്യാമറകള്‍ വഴി നിരീക്ഷണം നടത്തി അനിഷ്ട സംഭവങ്ങളുണ്ടായാല്‍ പോലീസ് ഉടന്‍ ഇടപെടുന്നതാണ് പദ്ധതി.

വ്യാപാര സ്ഥാപനത്തിലോ വീട്ടിലോ മോഷ്ടാക്കൾ അതിക്രമിച്ചു കയറിയാൽ ഉടൻ പോലീസ് കൺട്രോൾ റൂമിൽ അറിയുന്ന സംവിധാനമാണ് നിലവില്‍ വന്നത് . സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ്‌ സിസ്റ്റം (സി.ഐ.എം.എസ്.) എന്ന ഈ പദ്ധതി ഇന്ത്യയിൽ ആദ്യം നടപ്പിലാക്കുന്നത് കേരളത്തിലാണ് . ആഭ്യന്തര വകുപ്പിന്‍റെ മേൽനോട്ടത്തിൽ കെൽട്രോണുമായി സഹകരിച്ചാണ് 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കുന്നത്. സി.ഐ.എം.എസ്. പരിരക്ഷയുള്ള സ്ഥലങ്ങളിൽ മോഷണ ശ്രമമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടായാൽ മൂന്നു മുതൽ ഏഴു സെക്കൻഡിനകം തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തുള്ള കൺട്രോൾ റൂമിൽ ജാഗ്രതാ നിർദേശവും സംഭവങ്ങളുടെ ലൈവ് വീഡിയോയും ലഭിക്കും.ഇതോടൊപ്പം ലോക്കൽ കൺട്രോൾ റൂമിലേക്കും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്കും അനിഷ്ട സംഭവം നടക്കുന്ന സ്ഥലത്തെ റൂട്ട് മാപ്പുംടെലിഫോൺ നമ്പറും ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറും. ഒരുപക്ഷേ അക്രമികൾ മടങ്ങും മുമ്പ് പോലീസിന് അവിടെ എത്തിച്ചേരാൻ സാധിക്കും. സെൻസർ, ക്യാമറ, കൺട്രോൾ പാനൽ എന്നിവയാണ് സി.ഐ.എം.എസിന് ആവശ്യം. മൊബൈൽ ഫോണുകൾ പോലെ ജി.എസ്.എം. സംവിധാനത്തിലാണ് വിവരങ്ങൾ കൈമാറുക.ആരെങ്കിലും അതിക്രമിച്ചുകടന്നാൽ ക്യാമറയും സെൻസറുകളും പ്രവർത്തനക്ഷമമാകുകയും ദൃശ്യങ്ങൾ കൺട്രോൾ റൂമിലേക്ക് തൽസമയം എത്തുകയും ചെയ്യും. കൺട്രോൾ റൂമിലുള്ളവർക്ക് കാണാമെന്നതിനാൽ തെറ്റായ സന്ദേശം വന്നാലും തിരിച്ചറിയാനാകും

ദൃശ്യങ്ങൾ മൂന്നു മാസം വരെ സൂക്ഷിക്കാനാകും. പത്തുലക്ഷം ഉപഭോക്താക്കളെ വരെ ഉൾക്കൊള്ളാൻ ഇപ്പോൾ കഴിയുമെന്ന് രണ്ട്‌ കമ്പനികളുടെ ഇന്റർനെറ്റ് സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഓരോ ഉപഭോക്താവിന്റെയും ആവശ്യമനുസരിച്ച് സെൻസറുകളുടെയും ക്യാമറയുടെയും എണ്ണത്തിൽ സെൻസറുകളുടെയും ക്യാമറയുടെയും എണ്ണത്തിൽ വ്യത്യാസം വരും.പ്രതിമാസം 500 രൂപ ഫീസ് കേരള പോലീസ്  ഈടാക്കും.പത്തനംതിട്ട ജില്ലയില്‍പത്തനംതിട്ട സെന്‍റ് പീറ്റേര്‍സ്സില്‍ ഉള്ള ഗ്യാലക്സോണ്‍ ആണ് സാങ്കേതിക സഹായം ഒരുക്കുന്നത് . ഫോണ്‍ : 9633533333,
0468 2224950,
0468 2964950

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!