Trending Now

ഫാ. വർഗ്ഗീസ് മാത്യു ( റോയി അച്ചൻ ) നിര്യാതനായി

 

 

മൈലപ്രാ : മലങ്കര ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനത്തിലെ വൈദികനും, മുൻ സഭാ മാനേജിംഗ് കമ്മറ്റിയംഗവുമായ മേക്കൊഴൂർ തടിയിൽ ആകാശ് വില്ലയിൽ പരേതനായ പി.റ്റി. മാത്തന്റെയും , മറിയാമ്മയുടെയും മകൻ ഫാ. വർഗ്ഗീസ്സ് മാത്യു ( റോയി അച്ചൻ ) (59) നിര്യാതനായി. സംസ്കാരം നവംബർ 22 വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് മൈലപ്രാ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും .

തുമ്പമൺ ഭദ്രാസന കൗൺസിൽ അംഗം,
തുമ്പമൺ ഭദ്രാസന യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് , മേക്കൊഴൂർ വൈ.എം. സി. എ പ്രസിഡന്റ്, മൈലപ്രാ ഐ.റ്റി.സി ഗവേണിംഗ് ബോർഡ് അംഗം ,ശാന്തി സദനം ഗവേണിംഗ് ബോർഡ് അംഗം, പീരുമേട് എം. ബി.സി കോളേജ് എക്സിക്യൂട്ടിവ് അംഗം , കൃപാ ബാലജനസഖ്യം മുഖ്യ സഹകാരി ,പുതുവേലിൽ കുടുംബയോഗം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

തൂമ്പാക്കുളം, കിഴക്കുപുറം , മണ്ണാറക്കുളത്തി , എലിമുള്ളുംപ്ലാക്കൽ , കാട്ടൂർ , വട്ടക്കാവ് , മതാപ്പാറ , റാന്നി – കുറ്റ്യാനി ,ചന്ദനപ്പള്ളി , വകയാർ . ആമക്കുന്ന് ,ഓമല്ലൂർ ,അട്ടച്ചാക്കൽ ,കുമ്പഴ സെന്റ് മേരീസ് , ശെമവൂൻ ദെസ്തൂനി എന്നീ ഇടവകകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ : തുമ്പമൺ ഏറം വലിയകാലായിൽ ജസ്സി വർഗ്ഗീസ് ( പ്രിൻസിപ്പാൾ , പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കണ്ടറി സ്ക്കൂൾ , മുൻ മൈലപ്രാ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് , അഖില മലങ്കര ഓർത്തഡോക്സ് ബസ്ക്യോമ്മാ അസോസിയേഷൻ ജനറൽ സെക്രട്ടറി ) .

മക്കൾ: ആകാശ് മാത്യു വർഗ്ഗീസ്സ് (മസ്ക്കറ്റ് ) , ഡോ. അക്സാ മറിയം ( കുവൈറ്റ് ) .
മരുമക്കൾ : അടൂർ ക്രൈസ്റ്റ് കോട്ടേജിൽ ആദർശ് ബാബു ( കുവൈറ്റ് ) , പുറമറ്റം തറമേൽ ടെസ്സി സാറാ ( മസ്ക്കറ്റ് ) .
കൊച്ചു മകൻ: കലേബ് ജോൺ ആദർശ് .

സഹോദരങ്ങൾ: മാത്യു തോമസ് ( കോന്നി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ , കോൺഗ്രസ്സ് മൈലപ്രാ മണ്ഡലം പ്രസിഡന്റ് ) , സണ്ണി മാത്യു ( ലൂയിസ് ) ( മുംബൈ) ,പ്രോംസി മാത്യു (മിനി ) ( കുവൈറ്റ് ) .

മലങ്കര ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ , മലങ്കര ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി റവ. ഫാ. എം. ഒ ജോൺ എന്നിവർ ഫാ.വർഗ്ഗീസ് മാത്യുവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!