Trending Now

യഥാർത്ഥ വോട്ടർ പട്ടികയിലെ പേര് മോഹൻ രാജൻ പൊതു രംഗത്ത് പി മോഹൻ രാജ്

യഥാർത്ഥ വോട്ടർ പട്ടികയിലെ പേര് മോഹൻ രാജൻ
പൊതു രംഗത്ത് പി മോഹൻ രാജ്
പി മോഹൻ രാജ് എന്ന് ബാലറ്റിൽ അച്ചടിക്കണം എന്ന് യു ഡി എഫ് സ്ഥാനാർഥിയുടെ അപേക്ഷ

കോന്നി : കോന്നി നിയമസഭാ ഉപ തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന മോഹൻ രാജൻ ബാലറ്റിലും ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രത്തിലും തന്റെപേര് പി മോഹൻ രാജ് എന്ന് അച്ചടിക്കണം എന്നാവശ്യം ഉന്നയിച്ചു വരണാധികാരിക്ക് അപേക്ഷ നൽകി . വരണാധികാരിക്ക് സമർപ്പിച്ച നാമനിര്‍ദേശ പത്രികയുടെ ഒപ്പമാണ് ഈ അപേക്ഷ . വോട്ടർ പട്ടികയിൽ മോഹൻ രാജൻ എന്നാണു എങ്കിലും പൊതു രംഗത്ത് അറിയപ്പെടുന്നത് പി മോഹൻ രാജ് എന്നാണ് .പി മോഹൻ രാജ് എന്നുള്ള പേര് ബാലറ്റിൽ അച്ചടിക്കുവാൻ ആണ് അപേക്ഷ . അപേക്ഷ ഇന്ന് സൂക്ഷ്‌മ പരിശോധന നടത്തും .തർക്കം ഇല്ലെങ്കിൽ പി മോഹൻ രാജ് എന്ന പേര് അനുവദിച്ചു കിട്ടും
…………………………
പൊളിറ്റിക്കൽ ഡെസ്ക് / കോന്നി വാർത്ത ഡോട്ട് കോം

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!