പാലായിൽ മാണി സി കാപ്പൻ വിജയിച്ചു
പാലാ ഉപതെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ വിജയിച്ചു. അട്ടിമറി വിജയമാണ് മാണി സി കാപ്പൻ സ്വന്തമാക്കിയിരിക്കുന്നത്. 2943 വോട്ടുകൾക്കാണ് മാണി സി കാപ്പൻ വിജയിച്ചിരിക്കുന്നത്.
1965 മുതൽ കെഎം മാണിയെ പിന്തുണച്ച പാലാ ഇത്തവണ എൽഡിഎഫിന് അനുകലമായാണ് വിധിയെഴുതിയിരിക്കുന്നത്.
യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളായിരുന്ന രാമപുരം, ഭരണങ്ങാനം, കരൂർ, കടനാട് എന്നിങ്ങനെ നിരവധി പ്രദേശങ്ങൾ ഇത്തവണ ചുവപ്പണിഞ്ഞു. 1965 മുതൽ മാണിക്കൊപ്പം നിന്ന പാല മുനിസിപാലിറ്റിയും ഇത്തവണ യുഡിഎഫിനെ തഴഞ്ഞ് എൽഡിഎഫ് പക്ഷത്തേക്ക് ചേർന്നിരിക്കുകയാണ്.
54 വർഷം കെ.എം മാണിയെ മാത്രം വിജയിപ്പിച്ച പാലാ മണ്ഡലത്തിൽ പുതിയ രാഷ്ട്രീയ താരോദയത്തിന് തുടക്കും കുറിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി സി.കാപ്പൻ. യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിനോട് 2943 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ വിജയമാണ് മാണി സി കാപ്പൻ സ്വന്തമാക്കിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം 51194 വോട്ട് നേടിയപ്പോൾ മാണി സി കാപ്പൻ 54137 വോട്ട് ലഭിച്ചു. എൻ.ഡി എ സ്ഥാനാർത്ഥി എൻ ഹരിക്ക് 18044 വോട്ടാണ് ലഭിച്ചത്. പാലായുടെ ചരത്രത്തിൽ ആദ്യമായാണ് കെ.എം മാണി അല്ലാത്ത ഒരു നേതാവിനെ നിയമസഭയിലേക്ക് എത്തിക്കുന്നത്. അതേസമയം, തിരഞ്ഞെടുപ്പിൽ രണ്ടില ലഭിക്കാത്തത് തിരിച്ചടിയായെന്ന് ജോസ് കെ.മാണി പറഞ്ഞു.