Trending Now

ബിലിവേഴ്‌സ് – ശാന്തിഗിരി ഗ്രുപ്പിന്റെ രണ്ടാമത്തെ സംരംഭം ആരംഭിച്ചു

ബിലിവേഴ്‌സ് – ശാന്തിഗിരി ഗ്രുപ്പിന്റെ രണ്ടാമത്തെ സംരംഭം ആരംഭിച്ചു
————————————————————————————————————
കോന്നി ബിലിവേഴ്‌സ് ചർച്ച് മെഡിക്കൽ സെന്ററിൽ പ്രവർത്തനം ആരംഭിച്ചു.. കിടത്തി ചികിത്സ സംവിധാനങ്ങളുള്ള ആശുപത്രിയുടെ ഉത്ഘാടന കർമ്മം ഫാദർ സജു തോമസ്, സ്വാമി ചിത്തശുദ്ധൻ ജ്ഞാനതപസ്വി എന്നിവരുടെ സാന്നിധ്യത്തിൽ കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജനി.എം നിർവഹിച്ചു.ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ.ജോജി ജോഷ്വാ, അഡ്മിനിസ്ട്രേറ്റർ ശരത് കൃഷ്ണൻ, പി.ആർ.ഒ അനുരാജ്, പൊന്നമ്മ തോമസ്, ശാന്തിഗിരി മാനേജർരാജീവ്, ഏരിയാ മാനേജർ മനോജ്, രാജൻ എന്നിവർക്കൊപ്പം സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു., ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന മെഡിക്കൽ ക്യാമ്പുകൾ, ബോധവൽക്കരണ ക്ലാസുകൾ, സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ എന്നിവയ്ക്ക് തുടക്കമായി..

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു