Trending Now

വായിലെ അര്‍ബുദസാധ്യത കട്ടന്‍ ചായ കുറയ്ക്കും

വായിലെ അര്‍ബുദസാധ്യത കട്ടന്‍ ചായ കുറയ്ക്കും

മലയാളികളുടെ വീടുകളില്‍ ഏറ്റവും കൂടുതല്‍ ഉണ്ടാക്കുന്ന ഒരു പാനീയമാണ് കട്ടന്‍ ചായ. വെള്ളത്തിന് ശേഷം ലോകത്തില്‍ ഏറ്റവും ഉപയോഗിക്കപ്പെടുന്ന പാനീയങ്ങളിലൊന്നാണ് കട്ടന്‍ ചായ എന്നത് വളരെ കുറച്ചാളുകള്‍ക്കെ അറിയുകയുള്ളൂ. ഉന്മേഷദായനി മാത്രമല്ല, നിരവധി ഗുണങ്ങളുടെ സ്രോതസ്സ് കൂടിയാണ് കട്ടന്‍ ചായ. കട്ടന്‍ ചായയുടെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ആന്‍റി ഓക്‌സിഡന്‍റുകളുള്ള പോളിഫിനോള്‍സ് കട്ടന്‍ ചായയില്‍ അടങ്ങിയിരിക്കുന്നു. ആന്‍റി ഓക്‌സിഡന്‍റുകള്‍ ശരീരത്തില്‍ എത്തിക്കുന്നത് വഴി വിട്ടുമാറാത്ത രോഗങ്ങള്‍ കുറയ്ക്കാനും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിച്ചേക്കാം. മാത്രമല്ല ഈ പോളിഫിനോളുകള്‍ ശരീരത്തില്‍ അര്‍ബുദകാരികള്‍ രൂപംകൊള്ളുന്നത് തടയാന്‍ സഹായിക്കുകയും ചെയ്യും. ഇതുവഴി കുടല്‍, മൂത്രനാളി, പ്രോസ്‌റ്റേറ്റ്, ഗര്‍ഭാശയം എന്നിവിടങ്ങളിലെ അര്‍ബുദസാധ്യത തടയും. കട്ടന്‍ചായയും മറ്റു ചായ വകഭേദങ്ങളും (അതായത് ഗ്രീന്‍ ടീ) സ്ത്രീകളില്‍ ഓവറിയന്‍ കാന്‍സറും സ്തനാര്‍ബുദവും വരുന്നത് തടയാന്‍ സഹായിക്കുന്നു.

അപകടകാരികളായ അര്‍ബുദങ്ങളുടെ വളര്‍ച്ചയും വികാസവും തടയാന്‍ കട്ടന്‍ ചായ സഹായിക്കും. ചായയില്‍ അടങ്ങിയിട്ടുള്ള ടി.എഫ്.2 എന്ന ഘടകം അര്‍ബുദമുണ്ടാക്കുന്ന കോശങ്ങളെ നശിപ്പിക്കുകയും സാധാരണ കോശങ്ങളെ കേടില്ലാതെ അതുപോലെ നിലനിര്‍ത്തുകയും ചെയ്യും. മാത്രമല്ല പുകവലിക്കുകയും മറ്റ് പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നവരുടെ വായിലെ അര്‍ബുദസാധ്യത കട്ടന്‍ ചായ കുറയ്ക്കും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു