സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നിGERMAN പഠിക്കാം വളരെ എളുപ്പത്തിൽ. GERMAN ക്ലാസ്സ് ഇതാ കോന്നിയിലുംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

കാടിനെയും ക്യാമറയും പ്രണയിച്ചവള്‍

റിപ്പോര്‍ട്ട്‌ :യഹിയ പത്തനംതിട്ട 

വസുധ ചക്രവര്‍ത്തി വനത്തിന്റെ ഭാഗമായി തീര്‍ന്ന ഇന്ത്യയിലെ ഏക വന്യ ജീവി ഫോട്ടോ ഗ്രാഫര്‍. അയ്യാങ്കാര്‍ കുടുംബത്തില്‍ ജനിച്ച് വിദേശ ബാങ്കിലെ ജോലി ഉപേക്ഷിച്ച് കാടിനെ പ്രണയിച്ചവള്‍. അവള്‍ക്ക് കാട് വീടും ക്യാമറ പ്രാണനുമാണ്. ഒറ്റയാന്മാര്‍ വിഹരിക്കുന്ന നീലഗിരിയിലെ വനത്തിലെ കല്ലട്ടി കുന്നിലെ ബംഗ്ലാവിലെ താമസക്കാരി. വീടും ജോലിയും ഉപേക്ഷിച്ച് കാടിനെ തേടിപ്പോയ പെണ്‍ക്കുട്ടി. ഫോട്ടോ ഗ്രാഫിയോട് ഇഷ്ടം തോന്നിത്തുടങ്ങിയപ്പോള്‍ തന്നെ അത് പഠിക്കണമെന്നവാശി. അങ്ങനെ നേരെ സൗന്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഫോട്ടോ ഗ്രാഫി സ്‌കൂളായ ഊട്ടിയിലെ ലൈറ്റ് ആന്റ് ലൈഫ് അക്കാഡമിയിലേക്ക് . പഠന ശേഷം പിന്നെ നാലഗിരി വനത്തിലെ ഏകാന്തവാസം, കൂട്ടിനെ റോട്ട് വീലറായ സുല്‍ത്താന്‍ എന്ന നായയും മാത്രം.

ബ്ലാക്ക് ബെല്‍റ്റില്‍ സെക്കന്റ് ഡിഗ്രിക്കാരിയായ വസുധ നല്ലാരു ബോകസ്‌റും ആണ് . എന്തിന് ഏകാന്ത വാസം തേടിയെന്ന ചോദ്യത്തിന് വസുധക്ക്് എന്തോ നഷ്ടഓര്‍മ്മകളെ പിന്തള്ളിയുള്ള ചിരിമാത്രം. ആദ്യം കാമറയുമേന്തി കാട്ടിനുള്ളില്‍ ചുറ്റിത്തിരിഞ്ഞ പെണ്‍കുട്ടിയെ ഊരുകാര്‍ക്ക് അത്ര വിശ്വാസമില്ലായി പിന്നെ അവള്‍ അവരുടെ അതി്ഥിയായി. വനവാസികളുടെ കുട്ടികളെ പഠിപ്പിക്കാനുള്ള ചുമതലയും വസുധ സ്വയം ഏറ്റെടുത്തു. ഊരുവാസികളെ ഏകോപിച്ച് വനസംരക്ഷണ സേനയും രൂപികരിച്ചു. കൈയ്യിലെ പണം തീരുമ്പാള്‍ ഫോട്ടോഷൂട്ടുകളും, ഏറ്റുടുക്കും ഓഫ് സീസണുകളില്‍ ഈട്ടിയില്‍ പകല്‍ ടാക്‌സി ഡ്രൈവറാകും. പ്രകൃതിയെയും സംയോജിപ്പിച്ചുള്ള വന്യ ജീവികളുടെ വളരെ മനോഹരമായ ചിത്രങ്ങളുടെ ശേഖരങ്ങാളാണ് വസുധയുടെ പക്കലുള്ളത്.. ലൈറ്റ് സ്‌കൂളിന്റെ സിലബസിന്റെ ഗുണങ്ങളും പല ഫോട്ടോകളിലും കാണാനുണ്ട്, കോമ്പോസിഷനുകളില്‍ ഏറെയും പ്രഭാതങ്ങളെ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. അത് കാഴ്ചക്കാരന് അവിസ്മരണിയത നല്‍കുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു