Trending Now

ഡോ. എം.എം. രാമചന്ദ്രൻ അഥവാ അറ്റ്ലസ് രാമചന്ദ്രന്‍

 

ദുബായ് ജയിലില്‍ കഴിയുന്ന പ്രമുഖ മലയാളി വ്യവസായി അറ്റ്ലസ് രാമചന്ദ്രന്‍റെ ജയില്‍ മോചനം അസാധ്യമായി.മൂന്നു വര്‍ഷത്തെ തടവു ശിക്ഷ രാമചന്ദ്രന്‍ അനുഭവിച്ചു വരുമ്പോള്‍ സമാനമായ നാലു കേസുകളിലെ വിധികൂടി വൈകാതെ പുറത്തുവരും. ഇതോടെ രാമചന്ദ്രന്‍റെ തടവ് ശിക്ഷ കുറഞ്ഞത് 40 കൊല്ലമായി ഉയരുമെന്നാണ് സൂചന.എല്ലാവരും കയ്യൊഴിഞ്ഞ രാമചന്ദ്രന്‍റെ വളര്‍ച്ചയും തളര്‍ച്ചയും പെട്ടെന്ന് ആയിരുന്നു .സിറിയയില്‍ ഭീകരര്‍ തട്ടി കൊണ്ട് പോയ വൈദികനെ രക്ഷിക്കുവാന്‍ ഇന്ത്യ കാണിച്ച നല്ല മനസ്സ് രാമചന്ദ്രന്റെ കാര്യത്തില്‍ നടന്നില്ല .ബാങ്കുകളെ കളിപ്പിച്ച ഈ വ്യെവസായിയുടെ കാര്യത്തില്‍ മോചനത്തിന് ശ്രമിക്കാമെന്ന് അറിയിച്ച കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ പിന്തിരിപ്പിച്ചത് ഉന്നതരുടെ ഇടപെടല്‍. രാമചന്ദ്രനുമായി ശത്രുതയിലായ പ്രമുഖ പ്രവാസിവ്യവസായിയുമായി കൂറു പുലര്‍ത്തുന്നവരാണിവര്‍ എന്നുള്ള വാര്‍ത്തയാണ് പുറത്തു വരുന്നത് .

യു.എ.ഇ. സര്‍ക്കാരിനെയും ബാങ്കുകളെയും വഞ്ചിച്ച സ്ഥിരം സാമ്പത്തിക കുറ്റവാളിയായ രാമചന്ദ്രന് പരമാവധി ശിക്ഷ നല്‍കണമെന്ന വാദമാണു ഇപ്പോള്‍ വിചാരണ നടക്കുന്ന കേസില്‍ ബാങ്കുകള്‍ക്കുവേണ്ടി ഹാജരായ പ്രോസിക്യൂഷന്‍ ഉന്നയിക്കുന്നത് . രാമചന്ദ്രന്റെ ഭാര്യ ഇന്ദിരാ രാമചന്ദ്രന്‍ എന്ത് ചെയ്യണം എന്ന് അറിയാതെ വിധിയെ പഴിക്കുന്നു .

ഗള്‍ഫിലും ഇന്ത്യയിലുമുള്ള 22 ബാങ്കുകളില്‍നിന്നാണ് രാമചന്ദ്രന്‍ വായ്പ എടുത്തിരുന്നത്. ബാങ്ക് ഓഫ് ബറോഡയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും തങ്ങളുടെ ദുബായ് ശാഖ വഴി 77 ലക്ഷം ദിര്‍ഹവും 50 ലക്ഷം ദിര്‍ഹവും വായ്പ നല്‍കിയിരുന്നു. ഇവരടക്കം 22 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് വായ്പാ ഗഡുവിനുള്ള ചെക്ക് മടങ്ങിയതിന് ദുബായ് പൊലീസില്‍ പരാതി നല്‍കിയത്. രാമചന്ദ്രന്റെ അടുത്ത സുഹൃത്തുക്കള്‍ ബാങ്കുകളുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് 19 ബാങ്കുകള്‍ കോടതിക്കു പുറത്തുവച്ച്‌ അറ്റ്ലസുമായി ധാരണയിലെത്താമെന്നു അറിയിച്ചു.

സെക്യൂരിറ്റി തുകയായി മസ്കറ്റിലെ ഒരു ആശുപത്രികള്‍ പ്രവാസി വ്യവസായി ബി.ആര്‍. ഷെട്ടി വാങ്ങി എങ്കിലും വന്‍ സാമ്പത്തിക ബാധ്യത ഉള്ളതിനാല്‍ രാമചന്ദ്രന്‍റെ മോചനം നീളുന്നു . ഇന്ത്യയിലെ രണ്ടു ബാങ്കുകളും ദുബായിലെ ഒരു ബാങ്കും കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിസമ്മതിച്ചു. കേന്ദ്ര സര്‍ക്കാര്‍ ആദ്യ മാസങ്ങളില്‍ ഇടപെട്ടിരുന്നു ,ഇപ്പോള്‍ അതും ഇല്ല .കേരള സര്‍ക്കാര്‍ ഭാഗത്ത്‌ നിന്നും അന്വേഷണം പോലും ഇപ്പോള്‍ ഇല്ല .കോടികള്‍ പരസ്യ ഇനത്തില്‍ കൈപറ്റിയ മാധ്യമങ്ങള്‍ പോലും രാമചന്ദ്രനെ മറന്നു .

പ്രവാസി സംഘടനകള്‍ ആദ്യഘട്ടത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദം ചെലുത്തി ജയില്‍ മോചനത്തിനു വേണ്ടി ശ്രമിച്ചു എങ്കിലും ഒറ്റ പ്രവാസി സംഘടനകളും ഇപ്പോള്‍ രംഗത്തില്ല . ചെക്ക് മടങ്ങിയ കേസുമായി ബന്ധപ്പെട്ട് 2015 ഓഗസ്റ്റിലാണ് മകള്‍ ഡോ. മഞ്ജു രാമചന്ദ്രനെയും പിന്നീട് രാമചന്ദ്രനെയും ദുബായ് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.

യു.എ.ഇ. സര്‍ക്കാരില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന മലയാളി വ്യവസായികള്‍ ഉണ്ടെങ്കിലും അവരും രാമചന്ദ്രന്റെ കാര്യത്തില്‍ ഇടപെട്ടില്ല .രാമചന്ദ്രനുമായി ശത്രുത ഉള്ള ഒരു വ്യവസായി എല്ലാ നീക്കങ്ങളും തടയുന്നു എന്നാണ് പ്രവാസ ലോകത്ത് പറയുന്നത് .

പിന്നീട് രാമചന്ദ്രന്റെ മരുമകനെ ദുബായ് പൊലീസ് അറസ്റ്റു ചെയ്തു. കേസ് ദുബായ് കോടതിയിലെത്തിയതോടെ രാമചന്ദ്രനും മകളും മരുമകനും 2015 സെപ്റ്റംബര്‍ ഒന്നിന് ജാമ്യഹര്‍ജി നല്‍കി. മൂന്നു ബാങ്കുകള്‍ പിടിവാശി തുടര്‍ന്നതോടെ ജാമ്യഹര്‍ജി സെപ്റ്റംബര്‍ മൂന്നിനു തള്ളി. പിന്നീട് നവംബറില്‍ നടന്ന വിധിയില്‍ മൂന്നു വര്‍ഷത്തെ തടവു ശിക്ഷ രാമചന്ദ്രന് വിധിക്കുകയായിരുന്നു. സമാനമായ നാലു കേസുകളിലെ വിധികൂടി വൈകാതെ പുറത്തുവരും. ഇതോടെ രാമചന്ദ്രന്റെ തടവ് ശിക്ഷ കുറഞ്ഞത് 40 കൊല്ലമായി ഉയരുമെന്നാണ് സൂചന. എന്തായാലും തൃശൂര്‍ നിന്ന് കുവൈറ്റിലും തുടര്‍ന്ന് ഗള്‍ഫ്‌ നാടുകളിലും കേരളത്തിലും വന്‍ വ്യവസായി യായി തിളങ്ങിയ രാമചന്ദ്രന്‍ നിര്‍മ്മിച്ച സിനിമകള്‍ ഇന്നും ജനപ്രിയമാണ് .
ഗൾഫ് രാജ്യങ്ങളിൽ അമ്പതോളം ശാഖകളുള്ള അറ്റ്ലസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാനായ രാമചന്ദ്രൻ മലയാളത്തിലെ പല ഹിറ്റു ചിത്രങ്ങളുടേയും നിർമ്മാതാവും വിതരണക്കാരനുമായിരുന്നു. വൈശാലി, സുകൃതം, ധനം,വാസ്തുഹാര,കൗരവർ,ചകോരം,ഇന്നലെ,വെങ്കലം എന്നീ ചലച്ചിത്രങ്ങൾ നിർമ്മിച്ചു. അറബിക്കഥ, മലബാർ വെഡ്ഡിംഗ്, ടു ഹരിഹർ നഗർ,സുഭദ്രം,ആനന്ദഭൈരവി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഹോളിഡേയ്സ് എന്ന ചിത്രം സം‌വിധാനം ചെയ്തു. സർഗ്ഗ പ്രവർത്തനത്തിലും അക്ഷരശ്ലോക പ്രസ്ഥാനത്തിലും തല്പരനാണ്‌ രാമചന്ദ്രൻ. ചന്ദ്രകാന്ത ഫിലിംസ് എന്ന പേരിലുള്ള ഒരു സിനിമാനിർമ്മാണ കമ്പനിയും രാമചന്ദ്രന്റേതായുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു