Trending Now

കോന്നിയില്‍ ഭൂമികുലുക്കം മൂന്നു സെക്കന്റ് നേരം ഭൂമി കുലുങ്ങി,കോന്നിയില്‍ തണുപ്പ് കൂടി

കോന്നിയില്‍ ഭൂമികുലുക്കം
മൂന്നു സെക്കന്റ് നേരം ഭൂമി കുലുങ്ങി,കോന്നിയില്‍ തണുപ്പ് കൂടി
……………………..
കോന്നി , ഊട്ടുപാറ ,കല്ലേലി ,കൊക്കാത്തോട്‌ ,അരുവാപ്പുലം ,കുമ്മണൂര്‍,തണ്ണിതോട് ,കലഞ്ഞൂര്‍,തിരുവല്ല മേഖലകളില്‍ ഭൂമി കുലുക്കം അനുഭവപെട്ടു .ഇടിമുഴക്കം പോലുള്ള ശബ്ദത്തോടെ ആണ് ഭൂമി കുലുങ്ങിയത് .കല്ലേലി വയക്കര,ഊട്ടുപാറ ,അക്കരക്കാലാപടി എന്നിവിടെ ആളുകള്‍ വീടിനു വെളിയിലേക്ക് ഇറങ്ങി ഓടി .കൊല്ലം തെന്മല ഡാം പരിസരം ,കുളത്തൂപ്പുഴ,പുനലൂര്‍ എന്നിവിടെയും നേരിയ ചലനം ..കോന്നി പയ്യനാമന്‍ ,ഐരവന്‍ ,കോന്നി ടൌണ്‍ മേഖലകളില്‍ ജനം പരിഭ്രാന്തിയോടെ വീടിനു പുറത്തു ഇറങ്ങി നില്‍ക്കുന്നു .കല്ലേലി വയക്കര ഷെഫീക്കിന്റെ ഫാമിന് സമീപം സെബീനയുടെ വീടിന്റെ ഓടുകള്‍ ഇളകി വീണു.കോന്നി മേഖലയില്‍ ഏതാനും വര്‍ഷം മുന്‍പ് ഭൂമി കുലുങ്ങിയിരുന്നു.ഇളകൊള്ളൂരില്‍ വീടിനു വിള്ളല്‍ വീണിരുന്നു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!