Trending Now

ഐ.പി.സി.ഗ്ലോബല്‍ മീഡിയ മാധ്യമ പുരസ്കാരം

ഐ.പി.സി.ഗ്ലോബല്‍ മീഡിയ മാധ്യമ പുരസ്കാരം ബ്രദര്‍ തോമസ് വടക്കേക്കുറ്റ്, പാസ്റ്റര്‍ കെ.സി.ജോണ്‍, ബ്രദര്‍ ജോര്‍ജ് മത്തായി സി.പി.എ എന്നിവര്‍ക്ക്
തിരുവല്ല: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയിലെ മാധ്യമ പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും അന്തര്‍ദേശിയ സംഘടനയായ ഐ.പി.സി ഗ്ലോബല്‍ മീഡിയ അസ്സോസിയേഷന്‍റെ പ്രഥമ മാധ്യമ പുരസ്ക്കാരം ബ്രദര്‍ തോമസ് വടക്കേക്കുറ്റ്, പാസ്റ്റര്‍ കെ.സി ജോണ്‍, ബ്രദര്‍ ജോര്‍ജ് മത്തായി സി.പി.എ എന്നിവര്‍ക്ക്.

അരനൂറ്റാണ്ട് കാലമായി ക്രൈസ്തവ സാഹിത്യ,മാധ്യമ രംഗങ്ങളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് പുരസ്കാരം നല്കുന്നത്. ഡിസംബര്‍ 21 ന് തിരുവല്ലയില്‍ കൂടിയ കമ്മിറ്റിയാണ് ഇവര്‍ക്കുള്ള പുരസ്കാരം നിര്‍ണ്ണയിച്ചത്.കുമ്പനാട് കണ്‍വന്‍ഷനോടനുബന്ധിച്ച് ജനുവരി 19ന് വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് കുമ്പനാട് ജനറല്‍ ഓഫിസിന്‍റെ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ഗ്ലോബല്‍ മീറ്റില്‍ പുരസ്കാരവും പ്രശസ്തിപത്രവും നല്കുമെന്ന് ഐ.പി.സി യിലെ എഴുത്തുകാരുടെ കൂട്ടായയ്മ വേദിയായ ഗ്ലോബല്‍ മീഡിയാ അസോസിയേഷന്‍ ചെയര്‍മാന്‍ ബ്രദര്‍ സി.വി.മാത്യു, കണ്‍വീനര്‍ സജി മത്തായി കാതേട്ട് എന്നിവര്‍ അറിയിച്ചു.കമ്മിറ്റിയംഗങ്ങളായ പാസ്റ്റര്‍ അച്ചന്‍കുഞ്ഞ് ഇലന്തൂര്‍, സാംകുട്ടി ചാക്കോ നിലമ്പൂര്‍, രാജു ആനിക്കാട്, ഫിന്നി പി.മാത്യു, എന്നിവര്‍ അവാര്‍ഡ് നിര്‍ണ്ണയ യോഗത്തില്‍ സന്നിഹിതരായിരുന്നു.

ഗുഡ്‌ന്യൂസ് വാരികയുടെ മാനേജിംഗ് എഡിറ്ററും എഴുത്തുകാരനുമായ ബ്രദര്‍ തോമസ് വടക്കേക്കുറ്റ് കഴിഞ്ഞ 48 വര്‍ഷമായി ഐ.പി.സി യുടെ കൗണ്‍സില്‍ മെമ്പറായും ജനറല്‍ സ്റ്റേറ്റ് തലങ്ങളില്‍ ട്രഷററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.1964 മുതല്‍ എഴുത്ത് മേഖലയില്‍ സജീവമായ വടക്കേക്കുറ്റ് ഇംഗ്ലീഷ് വീക്കിലിയായ പ്ലാന്‍റ്റിംഗ് ആന്‍റ് കോമേഴ്‌സിന്‍റെ ചീഫ് എഡിറ്ററും മിഡ് ഡേ പത്രമായ കേരളാ മിഡ് ഡേ ടൈംസിന്റ പ്രിന്‍ററും ചീഫ് എഡിറ്ററും ആയിരുന്നു. സെക്കുലര്‍-ക്രൈസ്തവ ലോകത്തെ വിവിധ സംഘടകളുടെ മുഖ്യ പ്രവര്‍ത്തകനും എറണാകുളത്തെ ഗ്രീറ്റ്‌സ് അക്കാദമിയുടെ ചെയര്‍മാനും അഡ്മിറല്‍ ട്രാവല്‍ ബ്യൂറോയുടെ മാനേജിംഗ് ഡയറക്ടറുമാണ്. ഭാര്യ ഏലിയാമ്മ തോമസ്. മക്കള്‍: സാബു തോമസ്, സാം തോമസ്, സന്തോഷ് തോമസ്, മിനി ജേക്കബ്, ഗ്ലോറി വര്‍ഗീസ്, മേഴ്‌സി സൂസണ്‍ ജോണ്‍.

മലങ്കരയുടെ അഗ്‌നിനാവെന്നറിയപ്പെടുന്ന ഐപിസി.ജനറല്‍ സെക്രട്ടറിയും പവ്വര്‍ വിഷന്‍ ചാനല്‍ ചെയര്‍മാനുമായ പാസ്റ്റര്‍ ഡോ. കെ.സി.ജോണ്‍ ഒട്ടേറെ പുസ്തകങ്ങളുടെ ഗ്രന്ഥകാരനും അറിയപ്പെടുന്ന ടി.വി. പ്രഭാഷകനുമാണ്. സീയോന്‍ കാഹളത്തില്‍ എഴുതി തുടങ്ങിയ പാസ്റ്റര്‍ കെ.സി.ജോണ്‍, ബൈബിള്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഒട്ടേറെ ട്രാക്റ്റുകള്‍ എഴുതിയിരുന്നു. ദൈവം ഒരു ശാസ്ത്രീയ വീക്ഷണം, ലോകത്തിന്‍റെ ഭാവി, ബൈബിള്‍ ഒരു ചരിത്ര ഗ്രന്ഥം, സ്‌നാനം, മുദ്ര വിജയത്തിന് തുടങ്ങി ഒട്ടേറെ പുസ്തകങ്ങള്‍ ക്രൈസ്തവ വായനാ ലോകം ഏറ്റുവാങ്ങിയിട്ടുണ്ട്. ആനുകാലികങ്ങളില്‍ ഒട്ടേറെ ലേഖനങ്ങളും വീക്ഷണങ്ങളും പഠനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. പവര്‍ വിഷന്‍ ചാനലിലൂടെ അദ്ദേഹം നടത്തുന്ന ഗോഡ് ബ്ലെസ് യൂ എന്ന ടി.വി. പരമ്പര പ്രേക്ഷക ലോകത്ത് ഏറെ പ്രസിദ്ധമാണ്. ഭാര്യ പ്രെയ്‌സ് ജോണ്‍. മക്കള്‍: പാസ്റ്റര്‍ ജെയിം ജോണ്‍, ജെയ്മി ഹഡ്‌സണ്‍, ഡോ.ജെയ്‌സ് ജോണ്‍.

ഉപദേശിയുടെ മകന്‍ എന്നറിയപ്പെടുന്ന ബ്രദര്‍ ജോര്‍ജ് മത്തായി സി.പി.എ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും പാട്ടെഴുത്തുകാരനുമാണ്. കല്ലട മത്തായി ഉപദേശിയുടെ മകനായ ജോര്‍ജ് മത്തായി ചെറുപ്രായത്തില്‍ തന്നെ അമേരിക്കയിലേക്ക് കുടിയേറി. അദ്ദേഹം ഒട്ടേറെ പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരം എഴുത്തുകാരനാണ്. തന്‍റെ ജീവിതാനുഭവങ്ങളെ ആസ്പദമാക്കിയുള്ള ഉപദേശിയുടെ മകന്‍ എന്ന പുസ്തകവും സിനിമയും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. അമേരിക്കയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദം നേടിയ അദ്ദേഹം ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളായ മാസ്റ്റേഴ്‌സ് വോയ്‌സ്, വിറ്റ്‌നസ് എന്നിവയുടെ തുടക്കാരനായി. കേരളാ വ്യൂ എന്ന പത്രത്തിലെ കോളമിസ്റ്റായിരുന്നു. അമേരിക്കയിലെ ഏറെ പ്രസിദ്ധമായ ഇന്ത്യാ അബ്രോഡ് , അമേരിക്കയിലെ ആദ്യമലയാള വാര്‍ഷിക പതിപ്പായ കേരളാ ദീപം എന്നിവയ്‌ടെ പത്രാധിപനായിരുന്നു. ഡാളസ് ബാപ്റ്റിസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ 75 വര്‍ഷമായി നടന്നു വരുന്ന സ്റ്റുഡന്‍സ് പത്രമായ ഇവശലളമേശി എന്ന പത്രത്തിലെ ആദ്യത്തെ അമേരിക്കാരനല്ലാത്ത പത്രാധിപനായിരുന്നു. മനസേ വ്യാകുലമരുതേ, കണ്ണുനീരില്ലാത്ത വീട് തുടങ്ങി അഞ്ച് പാട്ടു സിഡികള്‍ പുറത്തിറക്കിയിട്ടുണ്ട്.ആനുകാലിക സംഭവങ്ങളും ആത്മീയ വീക്ഷണങ്ങളും, പ്രചോദനാത്മകമായ അനുഭവങ്ങളും ചേര്‍ത്തിണക്കിക്കൊണ്ടുള്ള മറ്റൊരു പുസ്തക രചനയിലും, യേശുവേ നീയൊന്നു കല്പിച്ചാലും എന്ന മ്യൂസിക് ആല്‍ബത്തിന്‍റെയും പണി പുരയിലാണദ്ദേഹം. ഐ.പി.സി യിലെ ജനറല്‍ കൗണ്‍സിലംഗവുമായ അദ്ദേഹം അമേരിക്കയിലെ പൊതുരംഗത്തും ആത്മീയ രംഗത്തും സജീവമാണ്. ഒട്ടേറെ സംഘടനകളില്‍ ഭാരവാഹിത്വം ഉണ്ട്.
ഭാര്യ ഐറിന്‍.മക്കള്‍: ഡയാന ഏബ്രഹാം, പ്രിസില്ലാതോമസ്

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!