പത്തനാപുരത്ത് പേപ്പട്ടിയുടെ ആക്രമണത്തിൽ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പുനലൂര്‍, കൊട്ടാരക്കര, അടൂര്‍ തുടങ്ങിയ താലൂക്കാശുപത്രികളിലും ചികിത്സയിലാണ്.
ശനിയാഴ്ച രാത്രി 11 നും ഞായറാഴ്ച രാവിലെ എട്ടിനും ഇടയിലാണ് ആക്രമണം നടന്നത്. പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോ, സെന്‍ട്രല്‍ ജംഗ്ഷന്, ഇടത്തറ, കുണ്ടയം ഗാന്ധിഭവന് ജംഗ്ഷന് എന്നിവടങ്ങളില്‍ ആണ് മിക്കവര്‍ക്കും പട്ടിയുടെ കടിയേറ്റത്.
നൂറ് പേര് എന്നത് സ്ഥിരീകരിക്കാത്ത കണക്കാണ്. ഇതിലും കൂടുതല്‍ പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റിട്ടുളളതായാണ് നാട്ടുകാര്‍ നല്കുന്ന വിവരം. ഇരുപതോളം പേര് നിലവില്‍ തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ബസിന്റെ തകരാര്‍ പരിഹരിച്ചു കൊണ്ടിരിക്കുമ്പോഴാണ് കെഎസ്ആര്‍ടിസി മെക്കാനിക് കൊട്ടാരക്കര പളളിക്കല്‍ സ്വദേശി ജി. വി സ്മിബു (38) ന് പട്ടിയുടെ കടിയേല്‍ക്കുന്നത് . നിലവിളി കേട്ട് ഓടിയെത്തിയ ഡിപ്പോ ചാര്‍ജ് മാന്‍ ചന്ദനത്തോപ്പ് സ്വദേശി കെ.സുരേഷ് കുമാറിനും കടിയേറ്റു. സ്മിബുന്റെ കൈയ്ക്ക് ഗുരുതര പരിക്കാണ് സംഭവിച്ചത് . ഇരുവരെയും ആദ്യം പുനലൂര്‍ താലൂക്കാശുപത്രിയിലും അവിടെ നിന്നും മെഡിക്കല്‍ കോളേജിലേക്കും മാറ്റി.
പത്തനാപുരം കുണ്ടയം സ്വദേശികളായ അബ്ദുള്‍ അസീസ് (63), ഷിബു (36), മധു (54), ശ്യാ സാം(23), മുഹമ്മദ് (22), സുരേഷ് ബാബു (40) , ശക്തി (37), വാസുദേവന്‍ നായര്‍ (75), ഡോളി തോമസ് (48), വസുമതിയമ്മ (60), അരുണ്‍ തോമസ് (27) എന്നിവരാണ് നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുളളവര്‍.
ഒരു പട്ടി തന്നെയാണ് എല്ലാവരെയും കടിച്ചതെന്നും പേപ്പട്ടിയെ തല്ലികൊന്നതായും നാട്ടുകാര്‍ പറഞ്ഞു. മറ്റ് തെരുവ് നായ്ക്കളെയും പേപ്പട്ടി കടിച്ചിട്ടുണ്ട്. ഇതോടെ പേവിഷബാധ മറ്റ് പട്ടികള്‍ക്കും ഏറ്റിട്ടുളളതായുളള ആശങ്കയിലാണ് പ്രദേശവാസികള്‍.
ഒരാഴ്ച മുമ്പാണ് സമീപ പ്രദേശമായ പട്ടാഴിയില്‍ പതിനെട്ടുപേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റത് . പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ കടുവാത്തോട്, ചെളിക്കുഴി, പടിഞ്ഞാറുവിള തുടങ്ങിയ പ്രദേശങ്ങളിൽ ആണ് അന്യ സംസ്ഥാന തൊഴിലാളികളും സ്കൂൾ വിദ്യാർഥികളുമടക്കം പതിനെട്ടുപേരെ പേപ്പട്ടി കടിച്ചത്.
Trending Now
- പണി പൂര്‍ത്തിയായ പുതിയ വീട് വില്‍പ്പനക്ക്
- “കല്ലേലിക്കാവിലെ ഊരാളി അപ്പൂപ്പന്” ചരിത്ര സംഗീത നൃത്ത നാടകം
- കോന്നി അരുവാപ്പുലം പുളിഞ്ചാണി ഭാഗത്ത് 50 സെന്റ്റ് വസ്തു വിൽപ്പനയ്ക്ക്
- കോന്നി പൂങ്കാവില്‍ പുതിയ വീട് വില്‍പ്പനയ്ക്ക് :079028 14380
- കോന്നിയില്‍ ഹൗസ് പ്ലോട്ടുകള്‍ ഉടന്‍ ആവശ്യമുണ്ട്: 079028 14380
- TVS YUVA MOTORS:KONNI
- വസ്തുക്കളും വീടുകളും വില്‍പ്പനയ്ക്ക് (കലഞ്ഞൂര്‍ ,കൂടല്‍ ,മൈലപ്ര ,മുറിഞ്ഞകല്‍,പുളിമുക്ക് , നെടുമണ്‍കാവ്)
- WE ARE HIRING
- കോന്നി യുവ ടി വി എസ്സില്‍ മെഗാ ലോണ്‍ &എക്സ്ചേഞ്ച് മേള
- TVS YUVA MOTORS KONNI PHONE :8086655801,9961155370
- കോന്നി മേഖലയില്‍ വീടും ,വസ്തുക്കളും ഉടന്‍ വില്‍പ്പനയ്ക്ക്
- സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നി
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- ഇന്റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾ
- കോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- വാര്‍ത്തകള്‍ ,അറിയിപ്പുകള് , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക
- മല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും
- ഐ മാക്ക് ഡിജിറ്റല്‍ സൊലൂഷ്യന്‍
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം