ഗൾഫ് മേഖലയിൽ വൻ ഭൂചലനം. കുവൈറ്റിൽ താമസസ്ഥലങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു

റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പടുത്തിയ ഭൂചലനമാണ് ഉണ്ടായത്. യുഎഇ, കുവൈറ്റ് തുടങ്ങി വിവിധ ഗൾഫ് രാജ്യങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായാണ് വിവരം.

ഇറാൻ-ഇറാക്ക് അതിർത്തിയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. അമേരിക്കൻ ഭൂകമ്പ പഠന കേന്ദ്രമാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!