ദക്ഷിണേന്ത്യയിലെ പ്രമുഖ കോളേജായ കോന്നി സി എഫ് ആര്‍ ഡി യില്‍ അംഗീകാരം ഇല്ലാത്ത വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു .ഇതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സമരം തുടങ്ങി .വിദ്യാര്‍ഥികളുടെ ഭാവി ആവിയാക്കുന്ന അധികാരികളുടെ അനാസ്ഥ തുടരുന്നു .
സപ്ലൈക്കോ നിയന്ത്രിക്കുന്ന ഫുഡ് ടെക്നോളജി ബി എസ് ഇ,എം എസ് ഇ വിഭാഗത്തില്‍ പഠിക്കുന്നവര്‍ക്കും ,പഠനം പൂര്‍ത്തിയായവര്‍ക്കും അംഗീകാരം ഇല്ലാത്ത ഫുഡ് സയന്‍സിന്‍റെ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി എന്നാണ് ആരോപണം .ആരോപണം ശെരിയാണ് എങ്കില്‍ പോലീസ് അന്വേഷണം നടത്തണം .അടിസ്ഥാന സൌകര്യം ഒന്നും ഇല്ല .ഒരു ലാബ് മാത്രം ,കമ്പ്യൂട്ടര്‍ ലാബ് ഇല്ല ,സെമിനാര്‍ ഹാള്‍ ഇല്ല ,കുടിക്കാന്‍ കൊടുക്കുന്നത് മലിന ജലം യൂണിവേര്‍സിറ്റിയുടെ അംഗീകാരം ഇല്ല .ഈ അധ്യായന വര്‍ഷം അംഗീകാരത്തിന് അപേക്ഷ നല്‍കിയില്ല .വിദ്യാര്‍ത്ഥികളില്‍ നിന്നും വിവിധ തരത്തില്‍ പിരിക്കുന്ന പണം ഉപയോഗിച്ച് ചില അധ്യാപകര്‍ വിദേശ യാത്രകള്‍ നടത്തി .ആരോപണം ഉന്നയിക്കുന്നത് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും .അഞ്ചു ബാച്ചില്‍ പഠനം .
യൂണിവേര്‍സിറ്റിയുടെ അംഗീകാരം മൂന്നു വര്‍ഷം മുന്‍പേ നഷ്ടമായി .എം എസ് സി ക്ക് ഒരു വര്‍ഷം 42000 ,ബി എസ് സി 22000 രൂപയും ഈടാക്കുന്നു .അംഗീകാരം നഷ്ടമായ ഈ കോഴ്സ്സില്‍ സംസ്ഥാനത്തെ മിക്ക ജില്ലയില്‍ നിന്നും ഉള്ള കുട്ടികള്‍ പഠിക്കുന്നു .
അംഗീകാരം നഷ്ടമായി എങ്കിലും നേടി എടുക്കാന്‍ അധികാരികള്‍ക്ക് കഴിഞ്ഞില്ല .വ്യാജമായി വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചു.ഗുരുതര ആരോപണം ഉയര്‍ന്നു എങ്കിലും പോലീസ് അന്വേഷണം നടത്തുന്നില്ല .വകുപ്പ് മന്ത്രിക്കു പരാതി നല്‍കി .മന്ത്രിയും ഇക്കാര്യത്തില്‍ എന്തോ ഒളിക്കുന്നു .അന്വേഷണം നടത്തുവാന്‍ മന്ത്രി നടപടികള്‍ സ്വീകരിച്ചില്ല .പി ടി എ കമ്മറ്റി കൂടി തുടര്‍ നടപടികള്‍ക്ക് രൂപം നല്‍കി .
യൂണിവേഴ്സിറ്റിയുടെ അംഗീകാരം നേടുവാന്‍ നടപടികള്‍ സ്വീകരിക്കും എന്ന് അധികാരികള്‍ പറയുന്നു .അപ്പോള്‍ ഇത്രനാളും നല്‍കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് തെളിയുന്നു .