സാ​ഹി​ത്യ​കാ​ര​ൻ പു​ന​ത്തി​ൽ കു​ഞ്ഞ​ബ്ദു​ള്ള (75) അ​ന്ത​രി​ച്ചു

 

സാ​ഹി​ത്യ​കാ​ര​ൻ പു​ന​ത്തി​ൽ കു​ഞ്ഞ​ബ്ദു​ള്ള (75) അ​ന്ത​രി​ച്ചു. കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ 7.40നാ​യി​രു​ന്നു അ​ന്ത്യം. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ൾ രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. കേ​ന്ദ്ര, കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ഡ​മി അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.
മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ല്‍ ബ​ഷീ​റി​നു​ശേ​ഷമുള്ള റി​യ​ലി​സ്റ്റി​ക് എ​ഴു​ത്തു​കാ​ര​നെ​ന്നാണ് കു​ഞ്ഞ​ബ്ദു​ള്ള ​അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ല​ളി​ത​മാ​യ ഭാ​ഷ, ഫ​ലി​തം, ജീ​വി​ത​നി​രീ​ക്ഷ​ണം, ക​ഥാ​ഖ്യാ​ന​ത്തി​ലെ സ​വി​ശേ​ഷ​ത എ​ന്നി​വ കു​ഞ്ഞ​ബ്ദു​ള്ള​യു​ടെ എ​ഴു​ത്തി​ലെ പ്ര​ത്യേ​ക​ത​ക​ളാ​ണ്. 1940ൽ ​വ​ട​ക​ര​യി​ലാ​ണു ജ​ന​നം. ത​ല​ശേ​രി ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ നിന്ന് ബിരുദവും അ​ലി​ഗ​ഢ് മു​സ്‌​ലിം സ​ർ​വ​ക​ലാ​ശാ​യി​ൽ നി​ന്ന് എം​ബി​ബി​എ​സും നേ​ടി. ഒ​ട്ടേ​റെ നോ​വ​ലു​ക​ളും ചെ​റു​ക​ഥ​ക​ളും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. സ്മാരകശിലകള്‍, മരുന്ന്, പരലോകം, കന്യാവനങ്ങള്‍, അഗ്നിക്കിനാവുകള്‍ എന്നിവയാണ് പ്രധാന നോവലുകള്‍. മലമുകളിലെ അബ്ദുള്ള, പ്രണയകഥ എന്നിവ അദ്ദേഹത്തിന്‍റെ പ്രധാന ചെറുകഥകളാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!