Trending Now

നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഫോമ സ്ക്കോളര്‍ഷിപ്പ്

 

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ വിമന്‍സ് ഫോറം കേരളത്തിലെ നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്ക്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത നഴ്സിംഗ് കോളേജില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സമര്‍ത്ഥരായ കുട്ടികള്‍ക്കാണ് സ്ക്കോളര്‍ഷിപ്പ്.

മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ, എന്തുകൊണ്ട് നേഴ്സ് ആകാന്‍ ആഗ്രഹിക്കുന്നു എന്ന വിഷയത്തില്‍ ഒരു പേജില്‍ കുറയാത്ത ലേഖനം എന്നിവ അപേക്ഷയോടൊപ്പം അയയ്ക്കണം. അവസാന തീയതി: 2017 നവംബര്‍ 30. വിലാസം: ഫോമ സ്ക്കോളര്‍ഷിപ്പ്, എന്‍ എന്‍ 89, പേരൂര്‍ക്കട, തിരുവനന്തപുരം 695005, [email protected] ഫോണ്‍:8593874101.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!