സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് വിജിലന്‍സ്, ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ചെയ്ത് അന്വേഷിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.കമ്മിഷന്‍ ആരോപിച്ച രാഷ്ട്രീയ നേതാക്കളായ എം എല്‍ എ മാരുടെ പ്രദേശങ്ങളില്‍ സി പി എം ഡി വൈ എഫ്ഫ് ഐ പാര്‍ട്ടികള്‍ പ്രകടനം നടത്തി .കോന്നി യില്‍ അടൂര്‍ പ്രകാശിന്റെ ഓഫീസിലേക്ക് ഡി വൈ എഫ്ഫ് ഐ മാര്‍ച്ച് നടത്തി .പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പോലിസ്സിനു കഴിഞ്ഞില്ല .ഒരു എസ് ഐ താഴെ വീണു .പോലിസിനെ തള്ളി മാറ്റി പ്രവര്‍ത്തകര്‍ ഓഫീസിനു മുന്നില്‍ പ്രതിക്ഷേധ യോഗം ചേര്‍ന്നു.
സോളർ കേസിൽ ഉൾപ്പെട്ട അടൂർ പ്രകാശ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയാണ് മാര്‍ച് നടത്തിയത് .സംസ്ഥാന കമ്മിറ്റിയംഗം പി.ബി. സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് വർഗീസ് ബേബി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. അനീഷ് കുമാർ, വി.എൻ. തുഷാര, എം. അഖിൽ, ആർ. ശ്രീഹരി, ജിജോ മോഡി, എ.എസ്. ഷിജു, മിഥുൻ ആർ. നായർ എന്നിവർ പ്രസംഗിച്ചു.
വള്ളിക്കോട് ജങ്ഷനിലും വാഴമുട്ടത്തും പ്രകടനവും യോഗവും നടത്തി. വള്ളിക്കോട് ആര്‍ മോഹനന്‍ നായര്‍, സംഗേഷ് ജി നായര്‍, എം എസ് ജോണ്‍, എം പി ജോസ്, ഉല്ലാസ് കുമാര്‍, ബി ഷൈജു എന്നിവര്‍ സംസാരിച്ചു. വാഴമുട്ടത്ത് പി രാധാകൃഷ്ണന്‍ നായര്‍, കെ രാഘവന്‍, ജഗതി എസ് കൃഷ്ണ എന്നിവര്‍ സംസാരിച്ചു. മൈലപ്രയില്‍ യോഗത്തില്‍ ലോക്കല്‍ സെക്രട്ടറി കെ ആര്‍ ഭാര്‍ഗവന്‍, ശാമുവേല്‍ മത്തായി, ജെറിന്‍ തോമസ്, ജോഷി കെ മാത്യു എന്നിവര്‍ സംസാരിച്ചു.
മന്ത്രി അടൂര്‍ പ്രകാശ് രാജിവയ്ക്കണമെന്നാവശ്യപെട്ട് സി പി ഐ എം നേതൃത്വത്തില്‍ ചിറ്റാറില്‍ പ്രതിക്ഷേധ പ്രകടനം നടത്തി.പി ബി ബിജു .ബിജു പടനിലം, എന്‍ രജി, എന്നിവര്‍ നേതൃത്വം നല്‍കി.
സിപിഐ എം കലഞ്ഞൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലഞ്ഞൂരില്‍ പ്രകടനവും യോഗവും നടത്തി. പറക്കോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൌദാ രാജന്‍ യോഗം ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി രഘു ഓലിക്കല്‍ അധ്യക്ഷനായി. ഏരിയാ കമ്മിറ്റി യോഗം എസ് രാജേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാര്‍, ആര്‍ ഭാസ്കരന്‍ നായര്‍, ഇ എസ് ഇസ്മയില്‍, സി കൃഷ്ണന്‍കുട്ടി, ആര്‍ രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
കോന്നി താഴത്ത് പ്രതിഷേധ പ്രകടനവും യോഗവും നടന്നു. ഏരിയ കമ്മിറ്റി അംഗം എം എസ് ഗോപിനാഥന്‍ നായര്‍, ലോക്കല്‍ സെക്രട്ടറി കെ പി ശിവദാസ്, ജിജോ മോഡി, കെ എന്‍ രാജേന്ദ്രന്‍, രാജന്‍, കെ കെ വിജയന്‍ എന്നിവര്‍ സംസാരിച്ചു.