Trending Now

കൂടംകുളം–മാടക്കത്തറ വൈദ്യുതി ടവര്‍ നിര്‍മ്മാണ സമരത്തില്‍ നിന്നും സമര സമിതി പിന്മാറി 

 

കൂടംകുളം മാടക്കത്തറ വൈദ്യുതി കേരളത്തിന്‌ അര്‍ഹതപ്പെട്ടത് ആണെന്ന് ഉള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്തവനെ തുടര്‍ന്ന് പ്രക്ഷോഭ സമരങ്ങളില്‍ നിന്നും മിക്ക ബഹുജന സംഘടനയും , സി പി എമ്മും  പിന്മാറി .വികസനത്തില്‍ എതിര് നില്‍ക്കുന്നവര്‍ക്ക് എതിരെ ശക്തമായ നടപടികള്‍ ഉണ്ടാകും എന്നുള്ള മുന്നറിയിപ്പ് കൂടിയാണ് മുഖ്യമന്ത്രി നല്‍കിയത് .കോന്നി അടക്കം ഉള്ള ഭാഗത്തെ പ്രക്ഷോഭവും സമരവും അവസാനിച്ച നിലയിലാണ് .ടവര്‍ നിര്‍മ്മാണ സര്‍വ്വേ പല സ്ഥലത്തും തടയുവാന്‍ സി പി എം പ്രവര്‍ത്തകര്‍ മുന്നില്‍ ഉണ്ടായിരുന്നു .ടവര്‍ നിര്‍മ്മിക്കുവാന്‍ കണ്ടത്തിയ സ്ഥലത്തിന് നല്‍കുന്ന നഷ്ട പരിഹാരം കുറവാണ് എന്നുള്ള കാരണം പറഞ്ഞായിരുന്നു സമരം .ഭൂ ഉടമകളില്‍ നിന്നും ആയിരകണക്കിന് രൂപ ചിലര്‍ പിരിവു വാങ്ങിയിരുന്നു .കൂടംകുളം മാടക്കത്തറ വൈദ്യുതി ലൈന്‍ വരുമ്പോള്‍ അതിനു അടുത്തുള്ള ആളുകള്‍ക്ക് ആരോഗ്യ പ്രശനം ഉണ്ടാകും എന്നും ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ചു കൊണ്ട് സമരത്തിലേക്ക് ആകര്‍ഷിച്ചിരുന്നു .സമരം അന്തിമ വിജയം കാണും മുന്നേ സമരത്തില്‍ നിന്നും ജനകീയ പ്രസ്ഥാനങ്ങള്‍ എല്ലാം പിന്‍വാങ്ങി .സമരസമിതി യുടെ പ്രവര്‍ത്തനവും കാര്യമായി ഇല്ല .സമര കോലാഹലം അവസാനിച്ചതോടെ ടവര്‍ നിര്‍മ്മാണം അന്തിമ ഘടത്തില്‍ ആയി .
കൂടംകുളം മാടക്കത്തറ വൈദ്യുതി ലൈനിനുവേണ്ടി കോന്നി പ്രദേശത്ത് ടവറുകള്‍ സ്ഥാപിച്ചു. കൂടംകുളം തെര്‍മോ വൈദ്യുത പ്ലാന്റില്‍നിന്ന് തൃശ്ശൂരിലെ മാടക്കത്തറയിലേക്കാണ് വൈദ്യുതി ലൈന്‍ വലിക്കുന്നത്. ഇടമണ്‍വരെയുള്ള ലൈനിന്റെ പണി പൂര്‍ത്തിയായി.
കൊല്ലം, പത്തനംതിട്ട കോട്ടയം ജില്ലകളിലൂടെ കടന്നുപോകുന്ന ലൈനിനെ സംബന്ധിച്ച്‌ തുടക്കംമുതലേ തര്‍ക്കം ഉണ്ടായിരുന്നു. ജനവാസകേന്ദ്രത്തിലൂടെയും കാര്‍ഷിക മേഖലയിലൂടെയും ലൈന്‍ വലിക്കുന്നതിനെതിരേ വന്‍ ജനകീയ സമരങ്ങളാണ് നടന്നത്. നഷ്ടപരിഹാര ത്തുകയായി പൊന്നും വിലയുടെ അഞ്ചിരട്ടിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

പാടശേഖരങ്ങളിലൂടെ കടന്നുപോകുന്ന ലൈനിന്റെ ടൗവറുകളുടെ പണിയാണ് കോന്നി അട്ടചാക്കല്‍ ഭാഗത്ത്‌ പൂര്‍ത്തിയായത് . കോന്നി പഞ്ചായത്തിലെ അട്ടച്ചാക്കല്‍ പാടശേഖരത്ത് 2 ടവറിന്റെ പണി പൂര്‍ത്തിയായി. 50 മീറ്ററോളം പൊക്കമാണ് ഇതിന്. കിഴക്കുപുറം, മലയാലപ്പുഴ, പ്രമാടം പഞ്ചായത്തിലെ ചേരിമുക്ക്, ഇളകൊള്ളൂര്‍ എന്നിവിടങ്ങളിലെ പാടശേഖരങ്ങളിലും ടവര്‍പണി തുടങ്ങി.കൂടംകുളം ആണവ നിലയത്തില്‍ നിന്നും സംസ്‌ഥാന സര്‍ക്കാരിനുള്ള വൈദ്യുതി വിഹിതം ലഭ്യമാക്കുന്നതിനാണ്‌ ലൈന്‍ … കോട്ടവാസല്‍, തോണിച്ചാക്കല്‍, അലിമുക്ക്‌, ഇടമണ്‍ കിഴക്ക്‌, പത്തനാപുരം, കലഞ്ഞൂര്‍, കൂടല്‍, മുറിഞ്ഞകല്‍, കോന്നി, മൈലപ്രപുനലൂര്‍, കോന്നി, ആറന്‍മുള, റാന്നി, കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി, പാലാ, കടുത്തുരുത്തി, പിറവം, തൃക്കാക്കര യിലെ ഭൂ, കെട്ടിടമുടമകളുടെ ആശങ്ക നിലനിൽക്കെ തന്നെ കൂടംകുളം–മാടക്കത്തറ പവർ ഹൈവേയുടെ നിർമാണം തുടങ്ങിയത് .തുടക്കത്തില്‍ വന്‍ സമരം ഉണ്ടായി . ടവര്‍ നിര്‍മ്മിക്കാന്‍ ഏറ്റെടുത്ത സ്ഥലത്തിന് 2.50 ലക്ഷം വിപണി വിലയുള്ള പ്പോള്‍ നിശ്ചയിച്ചത് 2500 രൂപാ മാത്രമായിരുന്നു അതിന് ശേഷം കോന്നി, കൂടൽ ഭാഗങ്ങളിൽ സർവേയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ കഴിഞ്ഞ നാട്ടുകാർ തടഞ്ഞു.കൂടംകുളം -ഇടമൺ-കൊച്ചി 400കെ.വി പവർ ഹൈവേ പുതിയ പാതയിലൂടെ വേണമെന്ന് ആവശ്യപ്പെട്ട് പവർ ഹൈവേ വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തിൽ കോന്നി പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തിയിരുന്നു .സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കര്‍ശന നിലപാടുകള്‍ സ്വീകരിച്ചതോടെ ഇടതു പക്ഷ പ്രവര്‍ത്തകര്‍ സമരത്തില്‍ നിന്നും പിന്മാറി .വികസന കാര്യത്തില്‍ കൂടംകുളം പദ്ധതി കേരളത്തിന്‌ വേണം എന്നുള്ള പിണറായി വിജയന്‍റെ പ്രസ്തനവനയെ തുടരനാണ് സി പി എം സമരം ഉപേക്ഷിച്ചത് .ശേഷിക്കുന്ന ഭാഗത്തെ ടവര്‍ നിര്‍മ്മാണം ഉടന്‍ നടക്കും .കോന്നി വകയാര്‍ മേഖലയില്‍ നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്ത് ഉണ്ട് .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!