Trending Now

പ്രവാസി മലയാളികള്‍ക്കായി പ്രത്യേക പാര്‍പ്പിടപദ്ധതി

 

പ്രവാസി മലയാളികള്‍ക്കായി സംസ്ഥാനഭവന നിര്‍മ്മാണ ബോര്‍ഡ് പ്രത്യേക പാര്‍പ്പിട പദ്ധതി ആരംഭിക്കുമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ലോകപാര്‍പ്പിട ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ അഞ്ച് ലക്ഷത്തോളം വരുന്ന ഭവന രഹിതര്‍ക്ക് പാര്‍പ്പിടം ലഭ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. എന്നാല്‍ ഇത് സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ സാധിക്കുന്ന കാര്യമല്ല. വ്യക്തികളുടെയും സാമൂഹ്യസന്നദ്ധ സംഘടനകളുടെയും രാഷ്ട്രീയകക്ഷികളുടെയും എല്ലാം പൂര്‍ണ്ണ പങ്കാളിത്തവും സഹായസഹകരണവും ലൈഫ് മിഷന്‍ ലക്ഷ്യം കാണുന്നതിനായി അഭ്യര്‍ത്ഥിക്കകയാണെനനും മന്ത്രി പറഞ്ഞു. പാര്‍പ്പിടം ഓരോ മനുഷ്യന്റെയും അവകാശമാണ്. എം എന്‍ ഗോവിന്ദന്‍ നായര്‍ മന്ത്രിയായിരിക്കുമ്പോള്‍ തുടക്കം കുറിച്ച ലക്ഷംവീട് പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്ന പാര്‍പ്പിട പദ്ധതികള്‍ക്ക് മാതൃകയായത്. പാര്‍പ്പിടത്തോടൊപ്പം ജീവനോപാധികളും ഉറപ്പുവരുത്താന്‍ കഴിയുന്നവിധമാണ് ലൈഫ് മിഷന്‍ നടപ്പിലാക്കുന്നത്. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന ഭവന നിര്‍മ്മാണം സാധ്യമാക്കുന്നതിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
ഭവന മേഖലയിലെ മികച്ച സാമൂഹ്യപ്രവര്‍ത്തനത്തിന് സംസ്ഥാനസര്‍ക്കാരിന്റെ ആദരം സായിറാം ഭട്ടിന് വീട്ടിലെത്തി സമര്‍പ്പിക്കുമെന്നും സായിറാം ഭട്ടിനെ പത്മശ്രീ പുരസ്‌കാരത്തിന് സംസ്ഥാനസര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാന്‍ പി പ്രസാദ് എംഎന്‍ സ്മാരക പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ എന്നിവര്‍ മുഖ്യാതിഥികളായി. പാര്‍പ്പിടദിന അവതരണം സംസ്ഥാന നിര്‍മ്മിതി കേന്ദ്രം ഡയറക്ടറും ലൈഫ് മിഷന്‍ സിഇഒ യുമായ ഡോ. അഥീല അബ്ദുളള നടത്തി. ഹൗസിംഗ് കമ്മീഷണര്‍ കെ.എം സതീഷ് സ്വാഗതവും ഭവനനിര്‍മ്മാണ ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ രാജീവ് കരിയില്‍ നന്ദിയും പറഞ്ഞു.
കാസര്‍കോട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ഭവന നിര്‍മ്മാണ ബോര്‍ഡ് മെമ്പര്‍ അഡ്വ. ഗോവിന്ദന്‍ പളളിക്കാപ്പില്‍, ചെങ്കള ഗ്രാമപഞ്ചായത്ത പ്രസിഡന്റ് ഷാഹിന സലീം, അംഗം വി സദാനന്ദന്‍, എഡിഎം: എച്ച് ദിനേശന്‍ എന്നിവര്‍ സംസാരിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു