Trending Now

ഓണം ബംബര്‍ ഒന്നാം സമ്മാനം കേരള സര്‍ക്കാരിന് തന്നെ

 
ഓണം ബംബര്‍ ഒന്നാം സമ്മാനം പത്തു കോടി രൂപ .ഭാഗ്യാന്വേഷികര്‍ക്ക് ചാകരയായ ഓണം ബംബര്‍ നറുക്ക് എടുപ്പ് രണ്ടു ദിവസം കൂടി നീട്ടി .അഞ്ചു ലക്ഷം ലോട്ടറി കൂടി വിപണിയില്‍ എത്തി .ഒരു കോടി ഓണം ബംബര്‍ ലോട്ടറികള്‍ ആണ് ഇക്കുറി വിപണിയില്‍ .ആദ്യം അച്ചടിച്ച ലക്ഷ കണക്കിന് ലോട്ടറി വിറ്റ്‌പോയി .ഇതിലൂടെ ലോട്ടറി അടിച്ചത് സര്‍ക്കാരിനും .250 രൂപ മുഖ വിലയുള്ള ഓണം ബംബര്‍ ഒന്നാം സമ്മാനം പത്തു കോടി രൂപാ എന്ന ഭീമമായ തുക നല്‍കിക്കൊണ്ട് ഭാഗ്യാന്വേഷികരേ സര്‍ക്കാര്‍ ആകര്‍ഷിച്ച് ലോട്ടറി യുടെ വലയത്തില്‍ പെടുത്തി .ദിവസവും ഒരു ലക്ഷം ലോട്ടറി വില്പന നടന്നു .കഴിഞ്ഞ ദിവസം ഉണ്ടായ മഴ മൂലം ലോട്ടറി കച്ചവടം പകുതിയായി കുറഞ്ഞു .ഇന്ന് നറുക്ക് എടുക്കേണ്ടതായിരുന്നു .കാലാവസ്ഥ ചതിച്ചതിനാല്‍ രണ്ടു ദിവസം കൂടി നറുക്ക് എടുപ്പ് നീട്ടി എന്നാണ് ലോട്ടറി വകുപ്പ് പറയുന്നത് .അങ്ങനെ എങ്കില്‍ മിച്ചം ഉള്ള ലോട്ടറി വില്‍ക്കുന്നതിനു പകരം പുതിയതായി അഞ്ചു ലക്ഷം ലോട്ടറി കൂടി അച്ചടിച്ചത് എന്തിനാണ് .വില്പന തന്നെ ലക്ഷ്യം.കോടികളുടെ നികുതി വരുമാനം സര്‍ക്കാരിനു ലഭിച്ചു കഴിഞ്ഞു .ബംബര്‍ സമ്മാനം അടിക്കുവാന്‍ ദേവാലയങ്ങളില്‍ ലോട്ടറികള്‍ പൂജിക്കുന്ന തിരക്കിലാണ് ഭാഗ്യാന്വേഷികള്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!