കേരളത്തിലെ ചെറുതും വലുതുമായ ആയിരകണക്കിന് പട്ടികജാതി-വര്‍ഗ്ഗ കോളനികളില്‍ മൃത്യുദേഹം സംസ്കരിക്കുവാന്‍ പൊതു ശ്മശാനം ഇല്ലാത്ത സ്ഥിതിയിലാണ്
.ചെറിയ കൂരകളുടെ അടുക്കളയും ,ചുമരും തുരന്ന് ഉറ്റവരുടെ മൃത്യുദേഹം സംസ്കരിക്കേണ്ട ഗതി കേടിലാണ് ലക്ഷകണക്കിന് അധ:സ്ഥിത വിഭാഗം .ആയിരകണക്കിന്
നിവേദനം സര്‍ക്കാര്‍ ഫയലില്‍ അന്ത്യ വിശ്രമത്തിലാണ്
മരിച്ചവരുടെ പേരില്‍ പോലും കള്ള വോട്ട് ചെയ്തു കൊണ്ട് ഇഷ്ട പാര്‍ട്ടിയോട് കൂറ് പുലര്‍ത്തിക്കൊണ്ട് അധികാരത്തില്‍ അമരുന്നവര്‍ ഉത്തരേന്ത്യയില്‍ മാത്രമല്ല
മൃത്യുദേഹതോട് അനാദരവ് കാണിക്കുന്നത് .സാക്ഷരതയില്‍ ഊറ്റം കൊള്ളുന്ന കേരളത്തിലും മൃത്യുദേഹങ്ങളെ അപമാനിക്കുന്നു . മൃത്യുദേഹത്തില്‍ നിന്നും ആത്മാവ്
വിട്ടിറങ്ങി വന്ന് പരാതി പറഞ്ഞാലും കുലുക്കം ഇല്ലാത്തത് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ആണ് .ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ ജാതിയോ ,വര്‍ഗ്ഗമോ ,വര്‍ണ്ണമോ ഇല്ല ഒപ്പം വോട്ടും .
കേരളത്തിലെ ചെറുതും വലുതുമായ ആയിരകണക്കിന് പട്ടികജാതി-വര്‍ഗ്ഗ കോളനിക്കാരുടെ ആവശ്യമാണ് പൊതു ശ്മശാനം വേണം എന്നുള്ള ആവശ്യം .തൊണ്ണൂറു
ശതമാനം കോളനികളിലും ശ്മശാനം ഇല്ല .ഉറ്റവര്‍ മരിക്കുമ്പോള്‍ ശെരിയായ ക്രിയകള്‍ ചെയ്യുവാനോ ഉപചാരപൂര്‍വ്വം മൃതുദേഹം സംസ്കരിക്കാനോ കഴിയുന്നില്ല .മൂന്ന്
സെന്റ് സ്ഥലത്തെ ചെറിയ വീടുകളുടെ അടുക്കളയും ,ചുമരും തുരന്നു ഇച്ചിരി കുഴിയില്‍ മൃത്യുദേഹം സംസ്കരിക്കുമ്പോള്‍ ജീവിച്ചിരിക്കുന്ന കുടുംബങ്ങളുടെ കണ്ണും
മനസ്സും തോരുന്നില്ല .കേന്ദ്ര സംസ്ഥാന പട്ടികജാതി-വര്‍ഗ്ഗ വകുപ്പുകളുടെ വര്‍ഷാവര്‍ഷം ഉള്ള വികസന ഫണ്ടുകള്‍ ആരുടെയെയൊക്കെ ആമാശയതിലാണ് ദഹിക്കുന്നത് എന്ന്
കണ്ടെത്തുവാന്‍ ഉള്ള ഓഡിറ്റു വിഭാഗത്തിന്‍റെ പരിശോധനകളും പ്രഹസനമായി തുടരുന്നു .
കോളനി വാസികള്‍ അഞ്ചു വര്‍ഷം മുന്നേ നല്‍കിയ നിവേദനം കണക്കു പറഞ്ഞാല്‍ ആയിരത്തി എഴുനൂറ്റി അറുപത്തി നാല് എണ്ണം എന്ന് കണക്കുകള്‍ കാണിക്കുന്നു
.ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ നല്‍കിയത് അഞ്ചെണ്ണം .പഞ്ചായത്തുകളില്‍ ഉള്ളത് നൂറിനടുത്ത് .വാര്‍ഡ് മെമ്പര്‍മാര്‍ നല്‍കിയ വാഗ്ദാനം അതിലും
കൂടുതലാണ് .എന്നാല്‍ പൊതു ശ്മശാനം എന്നത് മണ്ണിന്‍റെ അടിയില്‍ ആയതിനാല്‍ നിവേദനം കുഴിച്ചു മൂട പ്പെടുന്നു .
പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ പഞ്ചായത്തിലെ പെരുന്താളൂര്‍ വാര്‍ഡിലെ അയ്യങ്കാളി യുടെ പേരില്‍ ഉള്ള പെരുന്താളൂര്‍ കോളനിയിലേക്ക് മാത്രം ക്യാമറാ കണ്ണുകള്‍ മിഴി
തുറന്നപ്പോള്‍ കോളനിവാസികളുടെ വേദന വാക്കുകളില്‍ ഇങ്ങനെയാണ് നിറഞ്ഞത് .
ഇവര്‍ പറയുമ്പോലെ നൂറു കണക്കിന് പരേതര്‍ അന്ത്യ വിശ്രമം കൊള്ളുന്ന മണ്ണാണ് ഈ കാണുന്നത് .വീടുകളുടെ ചുമരിലും അടുക്കളയിലും ആണ് അടക്കം .ചിലരാകട്ടെ
മൃത്യുദേഹം കിലോമീറ്റര്‍ ചുമന്ന് ബന്ധുവീടുകളില്‍ എത്തുകയും അവിടെ അടക്കം ചെയ്യുകയും ആണ് പതിവ് . വോട്ടില്‍ കണ്ണുകള്‍ വച്ചുകൊണ്ട് അന്തിമോപാചാരം
അര്‍പ്പിക്കുവാന്‍ ഇവിടെയും ജനപ്രതിനിധികള്‍ എത്തും.അപ്പോഴും പൊതു ശ്മശാനം എന്ന ആവശ്യം കോളനിവാസികള്‍ നിരത്തുമ്പോള്‍ തോളില്‍ തട്ടി ഇപ്പൊ എല്ലാം
ശേരിയാക്കാം എന്നുള്ള പല്ലവി മാത്രം . രണ്ടു മുന്നണികളും മാറി മാറി ഭരിച്ചു .ഇനി ബി ജെ പി ക്ക് ഊഴം ഉണ്ട് .വികസന കാര്യത്തില്‍ പൊതു ശ്മശാനകാര്യത്തില്‍ മാത്രം ശുഷ്കാന്തി ഇല്ലാത്ത അധികാരികളെ എന്ത് പേരിട്ടു വിളികണം എന്ന് കോളനിവാസികള്‍ക്ക് അറിയില്ല .പട്ടികജാതി-വര്‍ഗ്ഗ ഉന്നമനം ലക്ഷ്യ മാക്കുന്ന ആയിരകണക്കിന് സംഘടനകള്‍ക്കും മൌനം
ഈ വാര്‍ത്ത എങ്കിലും തുണയാകും എന്ന് പ്രതീക്ഷിച്ചു കൊണ്ട് കോളനിവാസികള്‍ ക്യാമറയില്‍ നോക്കിക്കൊണ്ട് ഈ നിവേദനം മനുക്ഷ്യ മനസാക്ഷിക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു ..