കലഞ്ഞൂരുകാര്‍ പറയുന്നു ഈ കഫെ യാണ് കഫെ

.നാവില്‍ രുചിക്കൂട്ടുകള്‍ നിറക്കുന്നതിനോപ്പം വൃത്തിയുള്ള പരിസരത്തു നിന്നും ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നത് ഏതൊരു ഭക്ഷണ പ്രിയരുടെയും ആഗ്രഹമാണ് .ലഘു ഭക്ഷണമായി ആവിയില്‍ പുഴുങ്ങിയ ഇലയടയും ,കുഴക്കട്ട യും ,നല്ല പുന്നെല്ലിന്‍ ചോറും കറികളും ,കൃത്യമ ചേരുവകള്‍ ഇല്ലാത്ത നാടന്‍ ഭക്ഷണവും ലഭിക്കുന്ന ഇടം തേടിയാളുകള്‍ എത്തുന്നു .പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്‍റെ സഹകരണത്തോടെ കലഞ്ഞൂര്‍ പഞ്ചായത്തിലെ കുടുംബ ശ്രീ പ്രവര്‍ത്തകര്‍ നടത്തുന്ന കഫെ ജന ശ്രദ്ധ ആകര്‍ഷിക്കുന്നു .
കുടുംബശ്രീ ,ജില്ലാ -ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ ആറു ലക്ഷം രൂപാ ചിലവഴിച്ചു മൂന്നു മാസം മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ച സംരംഭം അഞ്ചു കുടുംബത്തിനുള്ള ആശ്രയം കൂടിയാണ് .പഞ്ചായത്തിലെ പല്ലൂര്‍,കെ .ഐ .പി ,കല്ലറെത്,ഇടത്തറ വാര്‍ഡുകളിലെ സരസ്വതി മോഹന്‍ ,ബിന്ദു ,സുജ സുഗതന്‍ ,ജാനമ്മ എന്നീ അഞ്ചു കുടുംബ ശ്രീ പ്രവര്‍ത്തകരാണ് ഈ കഫെയുടെ ചുമതലക്കാര്‍ . പഞ്ചായത്ത് സി.ഡി.എസ് ഉഷ മോഹന്‍ ,അക്കൗണ്ട്‌ നിഷ എന്നിവരുടെ പൂര്‍ണ്ണമായ സഹകരണം ഒന്ന് കൊണ്ട് മാത്രമാണ് ഈ പദ്ധതി വിജയിക്കാന്‍ കാരണമെന്ന് അംഗങ്ങള്‍ പറയുന്നു .
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒന്ന് പോലെ സഹകരിക്കുമ്പോള്‍ രുചി മേളം തീര്‍ത്ത വിജയമാണ് ഇവര്‍ക്ക് പറയാന്‍ ഉള്ളത് .ഉച്ചയൂണിന് മുറ്റത്തെ വാഴയില്‍ നിന്ന് തന്നെ ഇലകള്‍ മുറിചെടുക്കുമ്പോള്‍ കലഞ്ഞൂരുകാര്‍ പറയുന്നു ഈ കഫെ ആണ് കഫെ…….

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു