യെമനിൽ ഐഎസ് ഭീകരരുടെ തടവില്‍ നിന്നും മോചിതനായ മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിൽ റോമിലെ സലേഷ്യൻ സഭാ ആസ്ഥാനത്ത് വിശ്രമത്തില്‍.ഫാ.ടോം മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും .മാര്‍പ്പാപ്പയെ കാണുന്നതിന് ഫാ.ടോം ആഗ്രഹം പ്രകടിപ്പിച്ചു . ആരോഗ്യസ്ഥിതി മോശമായതിനാൽ ചികിത്സനല്‍കി .നാല് മാസത്തെ ചികിത്സ വേണ്ടി വരും .
സഭാ ആസ്ഥാനത്ത് ഫാ.ടോമിനെ കാണുന്നതിനു പ്രമുഖ ര്‍ എത്തി . സലേഷ്യൻ സഭയിലെ ജനറൽ കൗണ്‍സിൽ അംഗങ്ങളായ ഫാ.സൈമി ഏഴാനിക്കാട്ട് എസ്ഡിബി, ഫാ.ഫ്രാൻസിസ്കോ സെറേഡ, ഫാ.തോമസ് അഞ്ചുകണ്ടം എസ്ഡിബി, ഫാ.ഏബ്രഹാം കവലക്കാട്ട് എസ്ഡിബി എന്നിവർക്കൊപ്പം ഫാ.ടോം നിൽക്കുന്ന ചിത്രവും പുറത്തു വന്നു .
ഭീകരരുടെ പിടിയിൽ നിന്നും മോചിതനായി ചൊവ്വാഴ്ച രാവിലെയാണ് ഫാ.ടോം ഒമാനിലെ മസ്കറ്റിൽ എത്തിയത്. മസ്കറ്റിൽ നിന്നും പ്രത്യേക വിമാനത്തിൽ റോമിലേക്ക് പോവുകയായിരുന്നു.
പതിനെട്ടു മാസം നീണ്ട കാത്തിരിപ്പിനും ആശങ്കകൾക്കും ശേഷമാണ് പാലാ രാമപുരം സ്വദേശിയും സലേഷ്യൻ സന്യാസ സഭാംഗവുമായ ഫാ. ടോമിന്റെ മോചനം സാധ്യമായത്. അന്പത്തിയേഴുകാരനായ ഫാ. ടോമിന് ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ വിദഗ്ധ പരിശോധന ആവശ്യമായേക്കും. ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടീല്‍ മൂലമാണ് ഭീകരുടെ തടവറയില്‍ നിന്നും ഫാ.ടോം മോചിതനായത് .മധ്യസ്ഥത വഹിച്ചവരുടെ കൂട്ടത്തില്‍ ഒരു മലയാളി വ്യെവസായിയും ഉണ്ട് എന്ന് അറിയുന്നു .