ഫാ.ടോം മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും

 

യെമനിൽ ഐഎസ് ഭീകരരുടെ തടവില്‍ നിന്നും മോചിതനായ മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിൽ റോമിലെ സലേഷ്യൻ സഭാ ആസ്ഥാനത്ത് വിശ്രമത്തില്‍.ഫാ.ടോം മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും .മാര്‍പ്പാപ്പയെ കാണുന്നതിന് ഫാ.ടോം ആഗ്രഹം പ്രകടിപ്പിച്ചു . ആരോഗ്യസ്ഥിതി മോശമായതിനാൽ ചികിത്സനല്‍കി .നാല് മാസത്തെ ചികിത്സ വേണ്ടി വരും .

സഭാ ആസ്ഥാനത്ത് ഫാ.ടോമിനെ കാണുന്നതിനു പ്രമുഖ ര്‍ എത്തി . സലേഷ്യൻ സഭയിലെ ജനറൽ കൗണ്‍സിൽ അംഗങ്ങളായ ഫാ.സൈമി ഏഴാനിക്കാട്ട് എസ്ഡിബി, ഫാ.ഫ്രാൻസിസ്കോ സെറേഡ, ഫാ.തോമസ് അഞ്ചുകണ്ടം എസ്ഡിബി, ഫാ.ഏബ്രഹാം കവലക്കാട്ട് എസ്ഡിബി എന്നിവർക്കൊപ്പം ഫാ.ടോം നിൽക്കുന്ന ചിത്രവും പുറത്തു വന്നു .
ഭീകരരുടെ പിടിയിൽ നിന്നും മോചിതനായി ചൊവ്വാഴ്ച രാവിലെയാണ് ഫാ.ടോം ഒമാനിലെ മസ്കറ്റിൽ എത്തിയത്. മസ്കറ്റിൽ നിന്നും പ്രത്യേക വിമാനത്തിൽ റോമിലേക്ക് പോവുകയായിരുന്നു.
പ​തി​നെ​ട്ടു മാ​സം നീ​ണ്ട കാ​ത്തി​രി​പ്പി​നും ആ​ശ​ങ്ക​ക​ൾ​ക്കും ശേഷമാണ് പാ​ലാ രാ​മ​പു​രം സ്വ​ദേ​ശി​യും സ​ലേഷ്യൻ സ​ന്യാ​സ സ​ഭാം​ഗ​വു​മാ​യ ഫാ. ​ടോ​മി​ന്‍റെ മോ​ച​നം സാധ്യമായത്. അന്പത്തിയേഴുകാരനായ ഫാ. ടോമിന് ആ​രോ​ഗ്യപ്ര​ശ്ന​ങ്ങ​ളു​ള്ള​തി​നാ​ൽ വി​ദ​ഗ്ധ പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​യേ​ക്കും. ഒമാന്‍ സര്‍ക്കാരിന്‍റെ ഇടപെടീല്‍ മൂലമാണ് ഭീകരുടെ തടവറയില്‍ നിന്നും ഫാ.ടോം മോചിതനായത് .മധ്യസ്ഥത വഹിച്ചവരുടെ കൂട്ടത്തില്‍ ഒരു മലയാളി വ്യെവസായിയും ഉണ്ട് എന്ന് അറിയുന്നു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!