വിനോദ് കൊണ്ടൂര്‍ ഡേവിഡ്
ന്യൂയോര്‍ക്ക്: ഓര്‍ഗന്‍ ഡൊണേഷന്‍, ട്രാന്‍സ്പ്ലാന്റേഷന്‍ എന്നീ വിഷയങ്ങളില്‍ ബോധവല്‍ക്കരണം നടത്തുവാനായി ഫോമാ വിമന്‍സ് ഫോറം ഒരു സെമിനാര്‍ സംഘടിപ്പിക്കുന്നു. ഓറഞ്ച്ബര്‍ഗിലെ സിതാര്‍ പാലസ് ഇന്‍ഡ്യന്‍ റസ്റ്റോറന്റില്‍ വച്ച് ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച 2.30 മുതല്‍ 6.30 വരെ നടത്തുന്ന ഈ സെമിനാറില്‍ അവയവദാനത്തിന്റെ വിവിധവശങ്ങളെപ്പറ്റിയുള്ള വിദഗ്ദ്ധപ്രഭാഷണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
സ്വന്തം വൃക്ക ദാനം ചെയ്ത് സഹാനുഭൂതിയുടെ മകുടോദാഹരണമായി മാറിയ വിമന്‍സ് ഫോറം സെക്രട്ടറി രേഖാ നായരോടുള്ള ആദരവും പിന്തുണയും അറിയിക്കുവാനുള്ള ഒരു വേദിയായിരിക്കും ഈ സെമിനാര്‍ എന്ന് വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. സാറാ ഈശോ അറിയിച്ചു.
വിമന്‍സ് ഫോറം മിഡ് അറ്റ്‌ലാന്റിക് ചാപ്റ്ററും ന്യൂയോര്‍ക്ക് മെട്രോ, എംപയര്‍ ചാപ്റ്ററുകളും ചേര്‍ന്ന് സംയുക്തമായി നടത്തുന്ന ഈ സെമിനാറില്‍ വിവിധ സാമൂഹ്യസാംസ്കാരികനേതാക്കന്മാരും പങ്കെടുക്കുന്നതാണ്. രേഖയില്‍ നിന്നും കിഡ്‌നി സ്വീകരിച്ച ദീപ്തി നായരും ചടങ്ങില്‍ ആദരിക്കപ്പെടും.
ന്യൂയോര്‍ക്കില്‍ നെഫ്രോളജിസ്റ്റ് ആയ ഡോ. മധു ഭാസ്കര്‍, സൗത്ത് ഏഷ്യന്‍ മാരോ റിക്രൂട്ടിംഗ് ഏജന്‍സി(സമാര്‍) മെഡിക്കല്‍ ഡയറക്ടറും പ്രോഗ്രാം ഓഫീസറുമായ ഡോ. റോണ്‍ ജേയ്ക്കബ് എന്നിവര്‍ കിഡ്‌നി, ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റേഷന്‍ എന്നിവയുടെ സാങ്കേതികവശങ്ങളെക്കുറിച്ച് സംസാരിക്കും.
മരണശേഷവും, ജീവിച്ചിരിക്കുമ്പോള്‍തന്നെയും അവയവദാനം ചെയ്യാനുള്ള അവസരങ്ങളെപ്പറ്റി സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതാണ്.എല്ലാവരെയും ഈ സെമിനാറിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നുവെന്ന് വിമന്‍സ് ഫോറം ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: Dr. Sarah Easaw: 845-304-4606; Rekha Nair: 347-885-4886 Lona Abraham: 917-297-0003 Sheela Sreekumar: 732-925-8801 Dona Joseph: 914-441 3300 Betty Oommen: 914-523-3593 Rosamma Arackal: 718-619-5561 Laly Kalapurackal: 516-232-4819.