Trending Now

സെപ്റ്റംബര്‍ 11 വീണ്ടും :ഇക്കുറി ചുഴലിക്കാറ്റ് അമേരിക്കയുടെ ഉറക്കം കളഞ്ഞു

ലോക രാജാവ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കക്ക് സെപ്റ്റംബര്‍ പതിനൊന്ന് എന്നും കറുത്ത ദിനമാണ് .പതിനാറ് വര്‍ഷം മുന്‍പ് ഭീകരര്‍ അമേരിക്കയെ വിറപ്പിച്ചു എങ്കില്‍ ഇന്ന് മറ്റൊരു രൂപത്തില്‍ ഇര്‍മ എന്ന ചുഴലിക്കാറ്റാണ് അമേരിക്കയുടെ തീരവാസികള്‍ക്ക് പേടി നല്‍കിയത് .രാജ്യത്തെ ഏറ്റവും വലിയ പാലായനം രണ്ടു ദിവസമായി നടക്കുന്നു .ഫ്ലോറിഡ ,മിയാമി എന്നിവിടെ വീശിയടിച്ച കൊടും കാറ്റ് അമേരിക്കയുടെ സര്‍വ്വ കണക്കു കൂട്ടലുകളെയും തെറ്റിച്ചു .ഗതി മാറി മാറി വീശുന്ന കാറ്റ് ആയിരകണക്കിന് ആളുകളെ നേരിട്ട് ബാധിച്ചു .പതിനാറ് വര്‍ഷം മുന്നേ ഉണ്ടായ ഞടുക്കം അമേരിക്കയെ ഇന്നും വിറപ്പിക്കുന്നു .വേള്‍ഡ് ട്രേഡ് സെന്‍ററും പെന്‍റഗണും തകര്‍ത്തെറിഞ്ഞ സെപ്റ്റംബര്‍ 11 ആക്രമണത്തിന് 16 ആണ്ട് തികഞ്ഞു.
സെപ്റ്റംബർ 11ലെ ഭീകരാക്രമണം – അമേരിക്കൻ ഐക്യനാടുകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഭീകരന്മാർ 2001 സെപ്റ്റംബർ 11ന്‌ നടത്തിയ ചാവേർ ആക്രമണം.2999 ആളുകള്‍ കൊല്ലപ്പെട്ടെന്നാണ് ഒൗദ്യോഗിക കണക്ക്. 6000 പേര്‍ക്ക് പരിക്കേറ്റു.റാഞ്ചിയെടുത്ത യാത്രാവിമാനങ്ങൾ ഉപയോഗിച്ച്‌ അമേരിക്കയിലെ ന്യൂയോർക്ക്‌ നഗരത്തിലുള്ള ലോകവ്യാപാരകേന്ദ്രം, വിർജീനിയയിൽ ഉള്ള പ്രതിരോധ വകുപ്പ്‌ ആസ്ഥാനം എന്നിവിടങ്ങളിലാണ്‌ ഭീകരർ ആക്രമണം നടത്തിയത്‌. അമേരിക്കൻ സമ്പന്നതയുടെ പ്രതീകമായി തലയുയർത്തി നിന്ന ലോകവ്യാപാര കേന്ദ്രത്തിന്റെ ഏറ്റവും പൊക്കംകൂടിയ രണ്ടു ടവറുകൾ ഭീകരർ വിമാനങ്ങൾ ഇടിച്ചുകയറ്റി നിശ്ശേഷം തകർത്തു.യുദ്ധതന്ത്രങ്ങളേക്കാൾ സൂക്ഷ്മതയോടെ മെനഞ്ഞ ഈ ഭീകരാക്രമണത്തിന്‌ ലോകചരിത്രത്തിൽ സമാനതകളില്ല.ഒരു ഭാഗത്ത്‌ ഉത്തര കൊറിയ രാസ ജൈവ്വ സംഹാര ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി ക്കൊണ്ട് അമേരിക്കയെ വെല്ലു വിളിക്കുന്നു .മറു ഭാഗത്ത്‌ ചുഴലിക്കാറ്റാണ്.സെപ്റ്റംബര്‍ 11 നെ ഓര്‍ത്തു വെക്കുവാന്‍ പ്രകൃതി തന്നെ സംഹാര താണ്ടവം നടത്തുമ്പോള്‍ ഈ ലോക രാജ്യം പ്രകൃതിയുടെ മുന്നില്‍ തോല്‍വി സമ്മതി ക്കുന്നു .ആയിരകണക്കിന് മലയാളികള്‍ ആക്കം ഉള്ള പ്രവാസികള്‍ക്ക് ജീവിത മാര്‍ഗം നല്‍കുന്ന അമേരിക്കയുടെ പ്രാന്ത പ്രദേശങ്ങളില്‍ ഉള്ള മനുഷ്യര്‍ ജീവ ഭയത്താല്‍ കേഴുമ്പോള്‍ ഇങ്ങു കേരളത്തില്‍ ഒരു പാട് മനസ്സുകള്‍ പ്രാര്‍ത്ഥനയിലാണ് .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു