Trending Now

ഗ​ൾ​ഫി​ൽ‌​നി​ന്നും മൃ​ത​ദേ​ഹ​മെ​ത്തി​ക്കാ​ൻ നി​ബ​ന്ധ​ന; സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇടപെടുന്നു

ഗ​ൾ​ഫി​ൽ​നി​ന്നും മൃ​ത​ദേ​ഹം എ​ത്തി​ക്കു​ന്ന പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ. കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. പു​തി​യ നി​ബ​ന്ധ​ന വ്യോ​മ​യാ​ന മ​ന്ത്രാ​ല‍​യ​ത്തെ അ​റി​യി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി.
വിദേശത്തുനിന്ന് മൃതദേഹം എത്തിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് രേഖകള്‍ എയര്‍ പോര്‍ട്ടില്‍ എത്തിക്കണമെന്ന പുതിയ വ്യവസ്ഥ അപ്രായോഗികവുംഅംഗീകരിക്കാനാവാത്തതുമാണ്. ഇത് പിന്‍വലിക്കണമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രിക്കയച്ച കത്തില്‍ കേരള മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സൗദിയില്‍ മരണപ്പെട്ട വയനാട് സ്വദേശിയായ ജയപ്രകാശിന്‍റെ മൃതദേഹം എല്ലാ രേഖകളും നല്‍കിയിട്ടും പുതിയ വ്യവസ്ഥയുടെ പേരുപറഞ്ഞ് കൊണ്ടുവരാന്‍ അനുവദിക്കാത്ത സ്ഥിതിയാണുള്ളത്. മൃതദേഹവുമായി ബന്ധപ്പെട്ട എല്ലാരേഖകളും കൊടുത്ത് 48 മണിക്കൂര്‍ കഴിഞ്ഞാലേ കൊണ്ടുവരാന്‍ അനുവദിക്കൂ എന്ന നിലപാട് പ്രായോഗികമല്ല.
ഗള്‍ഫ് മേഖലയില്‍ നിന്ന് മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനാവശ്യമായ നടപടികളാണ് വേണ്ടത്. അടിയന്തിരമായി ഈ പ്രശ്നത്തില്‍ ഇടപെട്ട് പുതിയ വ്യവസ്ഥകള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പുമന്ത്രി തയ്യാറാകണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു