ഇന്ത്യൻ നഴ്സുമാരെ വിദേശജോലിക്കയയ്ക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് ഏജസിയായി ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യയ്ക്ക് (ടിഎൻഎഐ) അനുമതി. പ്രൊട്ടക്ടർ ജനറൽ ഓഫ് എമിഗ്രന്റ്സാണു റിക്രൂട്ട്മെന്റിന് അസോസിയേഷനെ ചുമതലപ്പെടുത്തിയതെന്നു ടിഎൻഎഐ സെക്രട്ടറി ജനറൽ ഇവ് ലിൻ പി. കണ്ണൻ പത്ര സമ്മേളനത്തിൽ അറിയിച്ചു.
വിദേശ സേവനങ്ങൾക്കായി റിക്രൂട്ട് ചെയ്യുന്ന നഴ്സുമാരിൽനിന്നു വിദേശകാര്യ മന്ത്രാലയം നിശ്ചയിച്ച ഫീസ് മാത്രമാണ് ഈടാക്കുക. സ്പോണ്സറിംഗ് ആശുപത്രികളുടെ വിവരങ്ങൾ ടിഎൻഎഐ തങ്ങളുടെ ശൃംഖലകൾ വഴി ശേഖരിക്കും. വിവിധ രാജ്യങ്ങളിലെ പ്രമുഖ ആശുപത്രികളിൽ ജോലിയുടെ ഒഴിവുകൾ അറിയുന്നതിന് ഇവരുമായി ബന്ധപ്പെടും. www.tnaio nline.org എന്ന വെബ്സൈറ്റിൽ റിക്രൂട്ട്മെന്റിനായി വിശദാംശങ്ങൾ രജിസ്റ്റർ ചെയ്യാം. ഇന്ത്യൻ നഴ്സുമാരെ വിദേശജോലിക്കയയ്ക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് ഏജസിയായി ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യയ്ക്ക് (ടിഎൻഎഐ) അനുമതി. പ്രൊട്ടക്ടർ ജനറൽ ഓഫ് എമിഗ്രന്റ്സാണു റിക്രൂട്ട്മെന്റിന് അസോസിയേഷനെ ചുമതലപ്പെടുത്തിയതെന്നു ടിഎൻഎഐ സെക്രട്ടറി ജനറൽ ഇവ് ലിൻ പി. കണ്ണൻ പത്ര സമ്മേളനത്തിൽ അറിയിച്ചു. വിദേശ സേവനങ്ങൾക്കായി റിക്രൂട്ട് ചെയ്യുന്ന നഴ്സുമാരിൽനിന്നു വിദേശകാര്യ മന്ത്രാലയം നിശ്ചയിച്ച ഫീസ് മാത്രമാണ് ഈടാക്കുക. സ്പോണ്സറിംഗ് ആശുപത്രികളുടെ വിവരങ്ങൾ ടിഎൻഎഐ തങ്ങളുടെ ശൃംഖലകൾ വഴി ശേഖരിക്കും. വിവിധ രാജ്യങ്ങളിലെ പ്രമുഖ ആശുപത്രികളിൽ ജോലിയുടെ ഒഴിവുകൾ അറിയുന്നതിന് ഇവരുമായി ബന്ധപ്പെടും. www.tnaio nline.org എന്ന വെബ്സൈറ്റിൽ റിക്രൂട്ട്മെന്റിനായി വിശദാംശങ്ങൾ രജിസ്റ്റർ ചെയ്യാം.