Trending Now

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നിലക്കല്‍ ശബരി എസ്റ്റേറ്റ്‌ തോട്ട വ്യവസായം അവസാനിപ്പിക്കുന്നു

പത്തനംതിട്ട.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നിലക്കല്‍ ശബരി എസ്റ്റേറ്റ്‌ മൂന്നര പതിറ്റാണ്ട് കാലത്തെ തോട്ട വ്യവസായം അവസാനിപ്പിക്കുന്നു. പന്ത്രെണ്ട് വര്‍ഷം മുന്‍പ് 52 സ്ഥിരം തൊഴിലാളികളെയും 18താത്കാലിക പണിക്കരെയും അവരുടെ സര്‍വീസ് നിലനിര്‍ത്തി സംസ്ഥാന ഫാമിംഗ് കോര്‍പ്പറേഷനില്‍ നിന്ന് ഏറ്റെടുത്ത റബ്ബര്‍ തോട്ടത്തില്‍ നിന്ന് ഇന്നലെ എ .കെ .രമണി എന്ന ടാപ്പിംഗ് തൊഴിലാളി കൂടി പിരിഞ്ഞതോടെ ആകെ ജീവനക്കാരുടെ എണ്ണം 18 ആയി കുറഞ്ഞു.
തോട്ടത്തിലെ ജലവിതരണ ചുമതല ഉണ്ടായിരുന്ന ചന്ദ്രന്‍ കഴിഞ്ഞ മാസം വിരമിച്ചു.അടുത്ത ജൂണില്‍ ടാപ്പിംഗ് തൊഴിലാളികളായ എം എന്‍ സോരാജന്‍,പി എസ്‌ ചന്ദ്രമണി,പി.ഗണേഷ്‌ എന്നിവര്‍ പിരിയും.തൊട്ടടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ആറു ടാപ്പിംഗ് തൊഴിലാളികള്‍ ഒന്നിച്ചു വിരമിക്കും.ഏറ്റവും അവസാനത്തെ തൊഴിലാളിയും പിരിയാന്‍ 2027 വരെ വേണമെങ്കിലും നാല്‌ വര്‍ഷത്തിന് ശേഷം തോട്ടം മുന്നോട്ടു പോകില്ല.താത്കാലിക തൊഴിലാളികള്‍ നേരത്തെ വേറെ പണി നോക്കി . ആകെ 273 ഏക്കര്‍ വിസ്തൃതിയുള്ള തോട്ടത്തില്‍ നിലവില്‍ കുറച്ചു ബ്ലോക്കുകള്‍ മാത്രമാണ് വെട്ടുന്നത്.
ബാക്കി കാടു മൂടി കിടക്കുന്നു. ലയങ്ങള്‍ ചോര്‍ന്നോലിച്ചു.കട്ടിലില്‍ പോലും മേല്‍ക്കൂരയില്‍ നിന്നുള്ള വെള്ളം വീഴാന്‍ പത്രങ്ങള്‍ വൈക്കേണ്ട ഗതികേടിലാണ് തൊഴിലാളി കുടുംബങ്ങള്‍.ചിലര്‍ സ്വന്തം ചെലവില്‍ ടാര്‍പ്പാളിന്‍ വാങ്ങി മേല്‍കൂര മൂടിയാണ് കഴിയുന്നത്. തൊഴിലാളികള്‍ക്ക് തോട്ട വ്യവസായ തൊഴില്‍ നിയമം അനുസരിച്ച് നല്‍കേണ്ട കുടയും ചെരിപ്പും രണ്ടു വര്‍ഷമായി നല്‍കുന്നില്ല.തൊഴിലാളികളുടെ ആനുകുല്യമായാലും അത് ചോദിച്ചാല്‍ ശബരിമലയുമായി ബന്ധപ്പെട്ട വികസനത്തിനു എതിര് എന്ന എന്ന പ്രതികരണമാണ് പൊതുവില്‍ ഉയരുക എന്നത് കണ്ടാണ് പ്രക്ഷോഭങ്ങള്‍ ഒഴിവാക്കുന്നതെന്ന് ഐ എന്‍ ടി യു സി സംസ്ഥാന ജനറല്‍സെക്രട്ടറി ജ്യോതിഷ്കുമാര്‍ മലയാലപ്പുഴ പറഞ്ഞു.തൊഴിലാളികളെ ദേവസ്വം ബോര്‍ഡില്‍ ഏറ്റെടുത്തു തോട്ടം നിര്‍ത്തുകയാവും ഉചിതമെന്നും അദേഹം പറഞ്ഞു.
1982 ലാണ് കോര്‍പ്പറേഷന്‍ നിലക്കല്‍ തോട്ടത്തില്‍ റബ്ബര്‍ കൃഷി ആരംഭിക്കുന്നത്.അതിന് മുന്‍പ് മന്നം ഷുഗര്‍ മില്ലിന് ആവശ്യമായ കരിമ്പ് ആയിരുന്നു കൃഷി.കൂടെ വാഴയും കശുമാവും ഇടവിളയാക്കി.കരിമ്പ് കാട്ടില്‍ നിന്ന് ആന കൂട്ടം ഒഴിയാതെ വന്നതും ഷുഗര്‍ മില്‍ പ്രവര്‍ത്തനം നിലച്ചതും റബ്ബറിലേക്ക് മാറാന്‍ കാരണമായി.ലാഭത്തില്‍ പ്രവര്‍ത്തിച്ച തോട്ടം ശബരിമല ഇടത്താവളമായി വികസിപ്പിക്കാന്‍ 2005 ജൂണ്‍ 16 നാണ് ദേവസ്വം ബോര്‍ഡ്‌തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നിലക്കല്‍ ശബരി എസ്റ്റേറ്റ്‌ തോട്ട വ്യവസായം അവസാനിപ്പിക്കുന്നു
പത്തനംതിട്ട.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നിലക്കല്‍ ശബരി എസ്റ്റേറ്റ്‌ മൂന്നര പതിറ്റാണ്ട് കാലത്തെ തോട്ട വ്യവസായം അവസാനിപ്പിക്കുന്നു. പന്ത്രെണ്ട് വര്‍ഷം മുന്‍പ് 52 സ്ഥിരം തൊഴിലാളികളെയും 18താത്കാലിക പണിക്കരെയും അവരുടെ സര്‍വീസ് നിലനിര്‍ത്തി സംസ്ഥാന ഫാമിംഗ് കോര്‍പ്പറേഷനില്‍ നിന്ന് ഏറ്റെടുത്ത റബ്ബര്‍ തോട്ടത്തില്‍ നിന്ന് ഇന്നലെ എ .കെ .രമണി എന്ന ടാപ്പിംഗ് തൊഴിലാളി കൂടി പിരിഞ്ഞതോടെ ആകെ ജീവനക്കാരുടെ എണ്ണം 18 ആയി കുറഞ്ഞു.തോട്ടത്തിലെ ജലവിതരണ ചുമതല ഉണ്ടായിരുന്ന ചന്ദ്രന്‍ കഴിഞ്ഞ മാസം വിരമിച്ചു.അടുത്ത ജൂണില്‍ ടാപ്പിംഗ് തൊഴിലാളികളായ എം എന്‍ സോരാജന്‍,പി എസ്‌ ചന്ദ്രമണി,പി.ഗണേഷ്‌ എന്നിവര്‍ പിരിയും.തൊട്ടടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ആറു ടാപ്പിംഗ് തൊഴിലാളികള്‍ ഒന്നിച്ചു വിരമിക്കും.
ഏറ്റവും അവസാനത്തെ തൊഴിലാളിയും പിരിയാന്‍ 2027 വരെ വേണമെങ്കിലും നാല്‌ വര്‍ഷത്തിന് ശേഷം തോട്ടം മുന്നോട്ടു പോകില്ല.താത്കാലിക തൊഴിലാളികള്‍ നേരത്തെ വേറെ പണി നോക്കി . ആകെ 273 ഏക്കര്‍ വിസ്തൃതിയുള്ള തോട്ടത്തില്‍ നിലവില്‍ കുറച്ചു ബ്ലോക്കുകള്‍ മാത്രമാണ് വെട്ടുന്നത്.ബാക്കി കാടു മൂടി കിടക്കുന്നു. ലയങ്ങള്‍ ചോര്‍ന്നോലിച്ചു.കട്ടിലില്‍ പോലും മേല്‍ക്കൂരയില്‍ നിന്നുള്ള വെള്ളം വീഴാന്‍ പത്രങ്ങള്‍ വൈക്കേണ്ട ഗതികേടിലാണ് തൊഴിലാളി കുടുംബങ്ങള്‍.ചിലര്‍ സ്വന്തം ചെലവില്‍ ടാര്‍പ്പാളിന്‍ വാങ്ങി മേല്‍കൂര മൂടിയാണ് കഴിയുന്നത്. തൊഴിലാളികള്‍ക്ക് തോട്ട വ്യവസായ തൊഴില്‍ നിയമം അനുസരിച്ച് നല്‍കേണ്ട കുടയും ചെരിപ്പും രണ്ടു വര്‍ഷമായി നല്‍കുന്നില്ല.
തൊഴിലാളികളുടെ ആനുകുല്യമായാലും അത് ചോദിച്ചാല്‍ ശബരിമലയുമായി ബന്ധപ്പെട്ട വികസനത്തിനു എതിര് എന്ന എന്ന പ്രതികരണമാണ് പൊതുവില്‍ ഉയരുക എന്നത് കണ്ടാണ് പ്രക്ഷോഭങ്ങള്‍ ഒഴിവാക്കുന്നതെന്ന് ഐ എന്‍ ടി യു സി സംസ്ഥാന ജനറല്‍സെക്രട്ടറി ജ്യോതിഷ്കുമാര്‍ മലയാലപ്പുഴ പറഞ്ഞു.തൊഴിലാളികളെ ദേവസ്വം ബോര്‍ഡില്‍ ഏറ്റെടുത്തു തോട്ടം നിര്‍ത്തുകയാവും ഉചിതമെന്നും അദേഹം പറഞ്ഞു. 1982 ലാണ് കോര്‍പ്പറേഷന്‍ നിലക്കല്‍ തോട്ടത്തില്‍ റബ്ബര്‍ കൃഷി ആരംഭിക്കുന്നത്.അതിന് മുന്‍പ് മന്നം ഷുഗര്‍ മില്ലിന് ആവശ്യമായ കരിമ്പ് ആയിരുന്നു കൃഷി.കൂടെ വാഴയും കശുമാവും ഇടവിളയാക്കി.കരിമ്പ് കാട്ടില്‍ നിന്ന് ആന കൂട്ടം ഒഴിയാതെ വന്നതും ഷുഗര്‍ മില്‍ പ്രവര്‍ത്തനം നിലച്ചതും റബ്ബറിലേക്ക് മാറാന്‍ കാരണമായി.ലാഭത്തില്‍ പ്രവര്‍ത്തിച്ച തോട്ടം ശബരിമല ഇടത്താവളമായി വികസിപ്പിക്കാന്‍ 2005 ജൂണ്‍ 16 നാണ് ദേവസ്വം ബോര്‍ഡ്‌ ഏറ്റെടുത്തത്.

റിപ്പോര്‍ട്ട് :ജ്യോതിഷ്  കുമാര്‍ മലയാലപ്പുഴ

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു