ഗാര്‍ഹിക കീടനാശിനി ഉത്പന്നങ്ങളുടെ വിതരണത്തിനും വില്‍പ്പനയ്ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്. ഇന്‍സെക്ടിസൈഡ് ആക്ട് 1968, ഇന്‍സെക്ടിസൈഡ് റൂള്‍സ് 1971 എന്നീ കേന്ദ്ര ചട്ടങ്ങള്‍ക്ക് വിധേയമായാണ് നിയന്ത്രണം. ര്‍ഹിക കീടനാശിനി വിതരണത്തിന് കൃഷി വകുപ്പില്‍ നിന്നും ലൈസന്‍സ് നേടിയിരിക്കണം. ഇതിന്റെ പകര്‍പ്പ് എല്ലാ റീട്ടെയില്‍ ഷോപ്പുകളിലും പ്രദര്‍ശിപ്പിക്കണം. ലൈസന്‍സ് ലഭിച്ച വിതരണക്കാര്‍ അംഗീകൃത ഉത്പന്നങ്ങള്‍ മാത്രമേ വിപണനം നടത്താന്‍ പാടുള്ളൂ. കൂടാതെ വിതരണം ചെയ്യുന്ന കീടനാശിനികളുടെ ലിസ്റ്റ്, ലൈസന്‍സിന്റെ പകര്‍പ്പ് എന്നിവ അതതു കൃഷി ഭവനുകളില്‍ സമര്‍പ്പിക്കണം. നിബന്ധനകള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് കൃഷി ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണം. ഗാര്‍ഹിക കീടനാശിനികള്‍ മിക്കതും ഉയര്‍ന്ന വിഷാംശം ഉള്ളതും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുമാണ്. എന്നാല്‍ വിപണന കേന്ദ്രങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിച്ചല്ല കീടനാശിനികളുടെ വില്‍പ്പന നടക്കുന്നതെന്ന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
Related posts
-
പുല്ലുമേട് കാനനപാതയിൽ തിരക്കേറുന്നു; ഇന്ന് (വെള്ളിയാഴ്ച) സന്നിധാനത്തെത്തിയത് 3660 പേർ
Spread the love ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയായ പുല്ലുമേട് വഴി സന്നിധാനത്തേക്ക് എത്തുന്ന അയ്യപ്പഭക്തരുടെ എണ്ണത്തിൽ ഇന്ന് (ഡിസംബർ 5) വർദ്ധനവ്... -
അപൂർവമായ ‘ഫീറ്റസ് ഇന്‍ ഫീറ്റു’ ശസ്ത്രക്രിയ വിജയകരമായി നടത്തി അമൃത ആശുപത്രി
Spread the love konnivartha.com/ കൊച്ചി : വളരെ അപൂർവമായി കണ്ടുവരുന്ന ‘ഫീറ്റസ് ഇൻ ഫീറ്റു’ (Fetus-in-Fetu) രോഗാവസ്ഥ കണ്ടെത്തിയ... -
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് :പത്തനംതിട്ട ജില്ലാ അറിയിപ്പുകള് ( 05/12/2025 )
Spread the loveതദ്ദേശ പൊതുതിരഞ്ഞെടുപ്പ് പത്തനംതിട്ട ജില്ലയില്‍ 1225 പോളിംഗ് സ്റ്റേഷനുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് ജില്ലയില്‍ ആകെ 1225...
