Trending Now

ജീവകാരുണ്യത്തിന് വേറിട്ട മുഖം: പി എം എഫ് റമദാന്‍ കിറ്റ് വിതരണം അവസാനഘട്ടത്തിലേക്ക്

 
റിയാദ്: പ്രവാസി മലയാളി ഫെഡറേഷന്‍ സൗദിയില്‍ ഉടനീളം കൊടുത്തുവരുന്ന റമദാന്‍ കിറ്റ് യുണിറ്റുകള്‍ വഴി വിതരണം ചെയ്യുന്നത് ഊര്‍ജിതമായി നടക്കുകയാണ് പ്രവാസി മലയാളി ഫെഡറേഷന്‍ സൗദി നാഷണല്‍ കമ്മറ്റിയുടെ നിര്‍ദേശത്താല്‍ പി എം എഫ് റിയാദ് സെന്‍ട്രല്‍ കമ്മറ്റിയാണ് റമദാന്‍ കിറ്റ് വിതരണത്തിന് മേല്‍നോട്ടം വഹിക്കുന്നതും നടപ്പാക്കുന്നതും റിയാദ് സെന്‍ട്രല്‍ കമ്മറ്റി പത്ത് ഘട്ടങ്ങളിലാണ് റമദാന്‍ കിറ്റ് വിതരണം ചെയ്യുന്നത് റിയാദില്‍ ഒമ്പത് ഘട്ടങ്ങള്‍ പിന്നിട്ട് കഴിഞ്ഞു ഫിത്ര്‍ സക്കാത്തോട് കൂടി പത്താം ഘട്ടം അവസാനിക്കും ഈദുല്‍ ഫിത്തര്‍ ദിനം മാസങ്ങളായി ജോലിയോ ശംമ്പളമോ ഇല്ലാതെ കഷ്ട്ടപെടുന്ന നൂറോളം പേര്‍ വരുന്ന കമ്പനിയിലെ ആളുകള്‍ക്ക് ഭക്ഷണം നല്‍കി പി എം എഫ് പ്രവര്‍ത്തകര്‍ അവര്‍ക്കൊപ്പം ചേരുന്നു

സഹജീവികളോടുള്ള കടപാട് നിറവേറ്റുന്നതും ജീവകാരുണ്യത്തില്‍ പങ്കാളിയാകുന്നതും നന്മയുള്ള മനുഷ്യനകുന്നതും ജാതി മത രാഷ്ട്രിയ ചിന്തകള്‍ക്ക് സ്ഥാനമില്ലാത്ത ജീവകാരുണ്യപ്രവര്‍ത്തനത്തിനായി മാത്രം പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ ജീവകാരുണ്യത്തിന് ഒരു കൈത്താങ്ങ് എന്നുള്ള മുദ്രാവാക്യം ഏറ്റുഎടുത്തുകൊണ്ടുള്ള പ്രവര്‍ത്തനത്തിന്‍റെ ഭാഗമായിട്ടാണ് റമദാന്‍ മാസത്തില്‍ ഏറ്റവും താഴെ കിടക്കുന്ന മരുഭുമിയില്‍ കഷ്ട്ടപെടുന്ന ആടിനെ മേയിക്കുന്ന ഒട്ടകത്തെ മേയിക്കുന്ന മറ്റു മേഖലയില്‍ ആരോരും നോക്കാന്‍ ഇല്ലാതെ കഷ്ട്ടത അനുഭവിക്കുന്ന വിവിധരാജ്യങ്ങളിലെ പ്രവാസികളായ ആളുകള്‍ക്കിടയില്‍ റമദാന്‍ കിറ്റ് വിതരണം ചെയ്യുന്നത് റിയാദില്‍ നിന്ന് നൂറും നൂറ്റിയമ്പത് കിലോമീറ്റര്‍ അകലെ മരുഭുമിയിലെ ചുട്ടു പൊള്ളുന്ന കൊടും ചൂടിലും നോമ്പ് നോല്‍ക്കുന്ന ക്ഷീണംപോലും കണക്കിലെടുക്കാതെ വളരെയധികം ബുദ്ധിമുട്ടിയാണ് പി എം എഫ് പ്രവര്‍ത്തകര്‍ റമദാന്‍ കിറ്റുള്‍ അര്‍ഹതപെട്ടവരുടെ കൈകളില്‍ എത്തിക്കുന്നത് പി എം എഫ് ഏറ്റുടുത്ത ജീവകാരുന്ന്യദൗത്യത്തിന്‍റെ ശ്രമവും വിജയവും കണ്ട് റിയാദിലെ ചില സംഘടനകള്‍ റമദാന്‍ കിറ്റ് വിതരണത്തിന് മുന്നോട്ട് വന്നത് സ്വാഗതാര്‍ഹാമായ കാര്യമാണ്,ആര്‍ഭാടകരമായ ഇഫ്താര്‍ സംഗമങ്ങള്‍ കുറച്ചുകൊണ്ട് ജീവകാരുന്ന്യപ്രവര്‍ത്തനത്തിനായി സംഘടനകള്‍ മുന്നോട്ട് വരുകയാണ് വേണ്ടത്

സൗദിയിലുടനീളം പി എം എഫ് ന്‍റെ എല്ലാ യുനിറ്റുകള്‍ വഴി റംസാന്‍ കിറ്റ് വിതരണം നടക്കുന്ന്‌നുണ്ട് ദമ്മാം, ജിദ്ദ, റിയാദ്,അല്‍ ഖര്‍ജ്, മുസാമിയ അല്‍ ഖുവയ്യ ,മറാത്ത്, തുടങ്ങി സൗദിയിലെ പലഭാഗത്തും പ്രവാസി മലയാളി ഫെഡറേഷന്‍റെ റമദാന്‍ കിറ്റ് വിതരണക്യാമ്പയിന്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുകയാണ് വിവിധ വെക്തികള്‍, സ്ഥാപനങ്ങള്‍ ,സംഘടനകള്‍ തുടങ്ങി എല്ലാ വിഭാഗം ആളുകളുടെയും സഹകരണം കൊണ്ടാണ് റമദാന്‍ കിറ്റ് വിതരണം മുന്നോട്ട് കൊണ്ടുപോകുന്നത്

കിറ്റ് വിതരണത്തിന് പി എം എഫ് ഗ്ലോബല്‍ മീഡിയ കോര്‍ഡിനെറ്റര്‍ ജയന്‍ കൊടുങ്ങല്ലൂര്‍, ജി സി സി കോര്‍ഡിനെറ്റര്‍ റാഫി പാങ്ങോട്, നൗഫല്‍ മടത്തറ, നാഷണല്‍ പ്രസിഡണ്ട് ഡോ അബ്ദുല്‍ നാസര്‍,സെക്രട്ടറി ഗോപന്‍, ട്രഷര്‍ ബോബി. കേരള കോര്‍ഡിനെറ്റര്‍ .ചന്ദ്രസേനന്‍, സ്റ്റീഫന്‍ കോട്ടയം, റിയാദ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് മുജീബ് കായംകുളം, സെക്രട്ടറി ഷിബു ഉസ്മാന്‍, . ഷാജഹാന്‍ ചാവക്കാട്, ഷാജഹാന്‍ കല്ലമ്പലം, സലിം വാലില്ലപുഴ, ജോര്‍ജ്കുട്ടി മാക്കുളം ഷെരീക് തൈകണ്ടി, ഷാജി പാലോട്, വിജയകുമാര്‍ ,പ്രമോദ് കൊടുങ്ങല്ലൂര്‍ ,ബിജു പുനലൂര്‍, ഷിബു എല്‍ദോ, അലി തിരുവല്ല , സന്തോഷ്, ഷമീം പാങ്ങോട്, എന്നിവര്‍ നേതൃത്വം കൊടുക്കുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!