അറസ്റ്റിലായ ജ​സ്റ്റീ​സ് ക​ർ​ണ​ൻ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത് കേ​ര​ള​ത്തി​ൽ

 

കോടതിയലക്ഷ്യക്കേസിൽ സുപ്രീംകോടതി 6 മാസത്തെ തടവ്‌ ശിക്ഷയ്ക്ക്‌ വിധിച്ച കൽക്കട്ട ഹൈക്കോടതി ജഡ്ജിയായി വിരമിച്ച ജസ്റ്റിസ്‌ കർണ്ണനെ കോയമ്പത്തൂരിൽ വച്ച്‌ തമിഴ്‌നാട്‌ ബംഗാൾ പോലീസ്‌ സംയുക്തമായി അറസ്റ്റ്‌ ചെയ്തു.

കൊയമ്പത്തൂരിൽ ഒരു സ്വകാര്യ കോളേജിന്റെ ഉടമസ്ഥതയിലുള്ള ഗസ്റ്റ്‌ ഹൗസിൽ നിന്നാണ് കർണ്ണനെ പിടികൂടിയത്‌.മു​ൻ ജ​ഡ്ജി ജ​സ്റ്റീ​സ് സി.​എ​സ്. ക​ർ​ണ​ൻ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​ത് കേ​ര​ള​ത്തി​ൽ. കൊ​ച്ചി പ​ന​ങ്ങാ​ടു​ള്ള ലേ​ക്ക് സിം​ഫ​ണി റി​സോ​ർ​ട്ടി​ലാ​യി​രു​ന്നു ജ​സ്റ്റീ​സ് ക​ർ​ണ​ന്‍റെ ഒ​ളി​വു​ജീ​വി​തം. ഈ ​മാ​സം 11 മു​ത​ൽ 13 വ​രെ​യാ​യി​രു​ന്നു ക​ർ​ണ​ൻ റി​സോ​ർ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.
ചെന്നൈയിൽ എത്തിച്ച ശേഷം കർണ്ണനെ ഉടൻ തന്നെ കൊൽക്കത്തയ്ക്ക്‌ കൊണ്ടുപോകുമെന്നാണ് റിപ്പോർട്ടുകൾ. ശിക്ഷാ വിധി പുന: പരിശോധിക്കണമെന്ന കർണ്ണന്റെ ഹർജ്ജി നിലനിൽക്കുന്നതല്ലെന്നും ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്‌ നൽകിയ ഹർജ്ജി സ്വീകരിക്കാനാകില്ലെന്നും സുപ്രീം കോടതി രജിസ്ട്രി വ്യക്തമാക്കിയിരുന്നു. കോടതിയലക്ഷ്യ കേസിൽ മെയ്‌ മാസം 10നാണ് കർണ്ണനെ 6 മാസം തടവിന് സുപ്രീം കോടതി ശിക്ഷിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!