ആദ്യമായി റേഷന്‍ കാര്‍ഡ് കിട്ടിയത് നൂറാം വയസ്സില്‍ .ആ സന്തോഷം വളരെ വലുതാണെന്ന് മഹാ ഇടയന്‍ പറയുന്നു .മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപോലീത്തായ്ക്ക് നൂറാം വയസ്സില്‍ ആദ്യമായി സ്വന്തംപേരില്‍ റേഷന്‍ കാര്‍ഡ് ലഭിച്ചു . രണ്ടു പ്രാവശ്യം നിഷേധിച്ച അവകാശമാണ് നേടിയെടുത്തത് . ജില്ലയിലെ സപ്ളൈ ഓഫീസ് ഉദ്യോഗസ്ഥര്‍ മാരാമണ്‍ അരമനയിലെത്തി കാര്‍ഡ് കൈമാറിമറ്റ് റേഷന്‍കാര്‍ഡുകളില്‍നിന്ന് പല വ്യത്യാസങ്ങളും തിരുമേനിയുടെ കാര്‍ഡിനുണ്ട്. സാധാരണ കുടുംബനാഥയുടെ ചിത്രമാണ് റേഷന്‍കാര്‍ഡില്‍ പതിക്കേണ്ടത്. അവിവാഹിതനായ തിരുമേനിയുടെ കാര്‍ഡില്‍ തിരുമേനിയുടെ തന്നെ ചിത്രമാണ് പതിച്ചിരിക്കുന്നത്. സാധാരണ റേഷന്‍ കാര്‍ഡുകള്‍ വിതരണ കേന്ദ്രത്തിലെത്തിയാണ് ഏറ്റുവാങ്ങേണ്ടത്. എന്നാല്‍, നൂറു വയസ്സിലെത്തിയ തിരുമേനിക്ക് ഉദ്യോഗസ്ഥര്‍ നേരിട്ട് അരമനയിലെത്തി കാര്‍ഡ് നല്‍കുകയായിരുന്നു. 1313068155 നമ്പരിലുള്ള റേഷന്‍ കാര്‍ഡാണ് തിരുമേനിക്ക് ലഭിച്ചത്. തിരുവല്ല താലൂക്കിലെ അവസാന പേരുകാരനാണ് .
തോട്ടപ്പുഴശേരി പഞ്ചായത്തിലെ ചെട്ടിമുക്കില്‍ തോമസ് ഏബ്രഹാമിന്റെ ലൈസന്‍സിയിലുള്ള എആര്‍ഡി രണ്ടാം നമ്പര്‍ കാര്‍ഡുടമയാണ് ക്രിസോസ്റ്റം. ജില്ലാ സപ്ളൈ ഓഫീസര്‍ ജി പ്രസന്നകുമാരിയും താലൂക്ക് സപ്ളൈ ഓഫീസര്‍ പി എസ് സേവ്യര്‍ ഷാജിയും ചേര്‍ന്നാണ് കാര്‍ഡ് നല്‍കിയത്. ചടങ്ങില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍, ജില്ലാ പ്രസിഡന്റ് കെ രാജഗോപാല്‍, വി സി ജയചന്ദ്രന്‍, വൈഎംസിഎ യൂത്ത് കമീഷന്‍ ചെയര്‍മാന്‍ മോട്ടി ചെറിയാന്‍ എന്നിവര്‍ സംബന്ധിച്ചു.